Thursday, October 15, 2026

മാഞ്ചസ്റ്റര്‍ യൂണൈറ്റഡുമായുള്ള കലഹത്തിന് അന്ത്യം ; ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി അല്‍–നസറില്‍; റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി സൗദി

സൗദി:മാഞ്ചസ്റ്റര്‍ യൂണൈറ്റഡുമായുള്ള കലഹത്തിന് അന്ത്യം കുറിച്ച് കൊണ്ട് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി സൗദി അറേബ്യന്‍ ക്ലബായ അല്‍–നസറില്‍. റൊണാള്‍ഡോ ഇനി ബൂട്ടണിയുക സൗദി ക്ലബിന് വേണ്ടിയായിരിക്കും കളിക്കുക.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട റൊണാള്‍ഡോ സൗദി ക്ലബ് അല്‍–നാസ്ര്‍ എഫ്സിയുമായി റെക്കോര്‍ഡ് തുകയ്ക്ക് കരാര്‍ ഒപ്പിട്ടു. 2025 വരെയാണ് കരാര്‍. പ്രതിവര്‍ഷം 75 ദശലക്ഷം ഡോളറാണ് വരുമാനം.റൊണാള്‍ഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തിനും വരും തലമുറയ്ക്കും പ്രചോദനമാകുമെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കി.

ക്ലബിന്റെ ഏഴാം നമ്പർ ജേഴ്സിയും കയ്യിലേന്തിയുള്ള റൊണാള്‍ഡോയുടെചിത്രവും പങ്കുവച്ചു. ചരിത്രം സൃഷ്ടിക്കപ്പെടുന്നു എന്ന മുഖവുരയോടെയാണ് ജഴ്സിയുമായി റൊണാള്‍ഡോ നില്‍ക്കുന്ന ചിത്രം ക്ലബ് പുറത്തുവിട്ടത്.മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ ലോകകപ്പ് മത്സരങ്ങൾക്കിടെ നവംബറിലാണ് റൊണാള്‍ഡോ അവസാനിപ്പിച്ചത്. സൗദിയുടെ ഫുട്ബോള്‍ അംബാസഡറായും റൊണാള്‍ഡോ പ്രവര്‍ത്തിക്കും. 2030ല്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ശ്രമങ്ങള്‍ക്ക് ക്രിസ്റ്റ്യാനോയുടെ വരവ് ഊര്‍ജമേകുമെന്നാണ് പ്രതീക്ഷ.

Related Articles

Latest Articles