Saturday, April 27, 2024
spot_img

വിധിയുടെ ക്രൂരത!;അച്ഛന്‍റെ അപകടവിവരം അറിഞ്ഞ് നാട്ടിലെത്തിയ സൈനികന് ബൈക്ക് അപകടത്തില്‍
ദാരുണാന്ത്യം

തിരുവനന്തപുരം: അച്ഛന്‍റെ അപകടവിവരം അറിഞ്ഞ് നാട്ടിലെത്തിയ സൈനികന് ബൈക്ക് അപകടത്തില്‍
ദാരുണാന്ത്യം.പുളിമാത്ത് ആരോമൽ സദനത്തിൽ ആരോമലാണ് മരിച്ചത്.കഴിഞ്ഞ ദിവസം എട്ടുമണിയോടെ പുളിമാത്ത് ക്ഷേത്ര റോഡിൽ റേഷൻകടയ്ക്ക് സമീപം ആണ് അപകടം നടന്നത്. ആരോമൽ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.

സാരമായി പരിക്ക് പറ്റിയ ആരോമലിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആരോമലിന്‍റെ പിതാവ് പത്മരാജൻ രണ്ടാഴ്ച മുമ്പ് കാരേറ്റ് വെച്ച് വാഹനാപകടത്തിൽ പരിക്ക് പറ്റി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. അച്ഛന്‍റെ അപകടവിരമറിഞ്ഞാണ് മഹാരാഷ്ട്ര നാസിക്കിലെ സൈനികനായി സേവനം അനുഷ്ഠിക്കുന്ന ആരോമൽ ഒരാഴ്ച മുമ്പ് നാട്ടിലെത്തിയത്.

Related Articles

Latest Articles