Sunday, September 20, 2026

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൾ മരിച്ചു! മനംനൊന്ത് അമ്മ ജീവനൊടുക്കിയ നിലയിൽ

കോതമംഗലം : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകളുടെ മരണത്തിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ ഭാര്യ ഗായത്രി (45) യാണ് നെല്ലിക്കുഴി കമ്പനിപ്പടിയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ മകളും ആലുവ യുസി കോളജ് എംബിഎ വിദ്യാർത്ഥിനിയുമായ സ്നേഹ (സോനു–24) 2 മാസം മുൻപു ചിറയിൻകീഴിൽ നടന്ന ബൈക്കപകടത്തിൽ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി മരിച്ചിരുന്നു. ഈ മനോവിഷമത്തിലാണ് ഗായത്രി ജീവനൊടുക്കിയതെന്നാണ് വിവരം.

മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. 30 വർഷത്തോളമായി കോതമംഗലത്തു ജ്വല്ലറി ജീവനക്കാരനാണു ഹനുമന്ത് നായിക്. മകൻ: ശിവകുമാർ (കംപ്യൂട്ടർ വിദ്യാർഥി).

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Related Articles

Latest Articles