Tuesday, April 30, 2024
spot_img

‘മുൻപ് എല്ലാത്തിനും കൂട്ടിനുണ്ടായവർ ഇപ്പോൾ കൂടെയില്ല; കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം’; കുറിപ്പുമായി വ്യാജ രേഖ കേസിലെ പ്രതി കെ വിദ്യ

മുൻപ് എല്ലാത്തിനും കൂട്ടിനുണ്ടായവർ ഇപ്പോൾ കൂടെയില്ലെന്ന് വ്യാജ രേഖ കേസിലെ പ്രതിയും എസ്എഫ്‌ഐ വനിതാ നേതാവുമായിരുന്ന കെ വിദ്യ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വികാര നിർഭരമായ കുറിപ്പ് യുവതി പങ്കുവെച്ചിരിക്കുന്നത്. കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസമെന്നും, കേസിന് ശേഷം എല്ലാവരും ഒറ്റപ്പെടുത്തിയെന്നും വിദ്യ പറയുന്നു.

‘കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസമെന്ന് വിദ്യ പറയുന്നു. കള്ളിയുടെ കുടുംബം എന്നാണ് വീട്ടുകാരുടെ മേൽവിലാസം. കള്ളിയുടെ അച്ഛൻ എന്ന മേൽ വിലാസവുംകൊണ്ട് അച്ഛൻ 2 മാസം മുൻപ് മരിച്ചുപോയി. കൂടെ ഉണ്ടായിരുന്നവരൊന്നും ഇപ്പോൾ കൂട്ടുന്നില്ല. മനുഷ്യനോട് മുഖത്ത് നോക്കി ഇപ്പോഴും സംസാരിക്കാൻ പേടിയാണ്. കള്ളി വിദ്യയല്ലേ എന്ന് വിരൽ ചൂണ്ടുമോ എന്ന ഭയമുണ്ട്. എല്ലാവരാലും ഒറ്റപ്പെട്ട് ഏതോ ഒരിട്ടാവട്ടത്താണ് ജീവിതമെന്നും, വിദ്യ ഫേസ്ബുക്കിൽ പറയുന്നു.

കാസർകോട് തൃക്കരിപ്പൂർ മണിയാട് സ്വദേശിനിയായ വിദ്യ കാലടി സർവകലാശാല യൂണിയൻ സെക്രട്ടറിയായിരുന്നു. കൂടാതെ മഹാരാജാസിലും പയ്യന്നൂർ കോളേജിലും ഇവർ എസ്.എഫ്.ഐയുടെ പ്രധാന നേതാവായിരുന്നു. വ്യാജ രേഖ ചമയ്‌ക്കാൻ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ആർഷോയുടെ സഹായം ലഭിച്ചതായി വാർത്തകൾ പുറത്ത് വന്നിരുന്നു.

കരിന്തളം ഗവ.കോളേജിൽ ജോലി ചെയ്യുന്നതിനിടെ വിദ്യ മഹാരാജാസ് കോളേജിന്റെ പേരിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് വ്യാജമായി ഹാജരാക്കിയെന്നാണ് കുറ്റപത്രം. വിദ്യയ്‌ക്കെതിരെ വ്യാജരേഖ ചമയ്‌ക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കരിന്തളം കോളേജിലെ ജോലിക്ക് 2,78,250 രൂപയാണ് ഇവർക്ക് പ്രതിഫലമായി ലഭിച്ചത്.

Related Articles

Latest Articles