Saturday, April 27, 2024
spot_img

ഒടുവിൽ മുട്ടുമടക്കി സർക്കാർ ; തൊണ്ണൂറ് ശതമാനം ആവശ്യങ്ങളും അംഗീകരിക്കാൻ തയ്യാർ; നിരാഹാര സമരം ദയാബായി അവസാനിപ്പിക്കുമോ?

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ നീതിയ്ക്കായി സാമൂഹ്യ പ്രവര്‍ത്തക ദയാബായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹര സമരം അവസാനിപ്പിക്കുന്ന കാര്യം ആലോചനയിൽ . തൊണ്ണൂറ് ശതമാനം ആവശ്യങ്ങളും അംഗീകരിക്കാൻ തയ്യാറാണെന്ന് മന്ത്രി ആർ ബിന്ദുവിനും ആരോഗ്യമന്ത്രി വീണാ ജോർജ്ജും ഉറപ്പ് നൽകിയതിനെ തുടർന്നാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നത് ആലോചിക്കാമെന്ന് ഇന്ന് ഉച്ചക്ക് 12 മണിക്ക് സമരസമിതിയുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തിയതിനെ തുടർന്നാണ് നടപടി.

എൻഡോസ‌ൾഫാൻ ദുരിത ബാധിതർക്കായി പഞ്ചായത്തുകൾ തോറും ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, മെഡിക്കൽ കോളേജ് പൂര്‍ണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസര്‍കോഡിനേയും ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ദയാബായി സമരം ആരംഭിച്ചത് . ആരോഗ്യം മോശമായതിനെ തുടർന്ന് രണ്ട് തവണ ദയാബായിയെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫീനിക്‌സ് പക്ഷിയെപ്പോലെ ദയാബായി സമരവേദിയിലേക്ക് തിരിച്ചുവരികയായിരുന്നു .

പ്രായം 80 പിന്നിട്ടെങ്കിലും പൊലീസ് ഉണ്ടാക്കുന്ന അവശത അല്ലാതെ തനിക്ക് മറ്റൊരു അവശതയും ഇല്ലെന്ന് ദയാബായി പറഞ്ഞിരുന്നു .

കാസര്‍കോട് ജില്ലയോടുള്ള അവഗണന ആരോഗ്യ മേഖലയിലും തുടരുന്നുവെന്നാണ് ദയാബായി പറഞ്ഞിരുന്നത് . മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സയില്ല. ആകെയുള്ളത് ഉച്ചവരെയുള്ള ഒപി മാത്രം. കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞിട്ട് 19 മാസം കഴിഞ്ഞെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ജില്ലാ ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങളും ഡോക്ടര്‍മാരുമില്ല. എന്‍ഡോസള്‍ഫാന് ദുരിത ബാധിതര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ഈ മാസം രണ്ടിനാണ് ദയാബായി നിരാഹാര സമരം സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭിച്ചത്.

Related Articles

Latest Articles