തിരുവനന്തപുരം:പാറശ്ശാല പരശുവയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ. പളുകൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഈവലിംഗ് ജോയി( 15 ) ആണ് മരിച്ചത്. അച്ഛന്റെ ഫോൺ നമ്പർ എഴുതിയ ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്കൂൾ ബാഗും പരിസരത്ത് നിന്നും പൊലീസ് കണ്ടെത്തി. സ്കൂൾ യൂണിഫോമിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പരശുവയ്ക്കൽ വഴി പോയിരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ആദ്യം മൃതദേഹം കണ്ടത്. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
അപകടം ആണോ എന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. കൂടുതൽ പരിശോധന നടത്തുകയാണ്. റെയിൽവേ പൊലീസിലും പാറശാല പൊലീസുമാണ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുന്നത്. ഇപ്പോൾ മൃതദേഹം പാറശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾ അധികൃതരെയും കുട്ടിയുടെ വീട്ടുകാരെയും പൊലീസ് ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു

