Saturday, April 27, 2024
spot_img

പ​യ്യാ​വൂ​ര്‍ കരിമ്പക്കണ്ടി പു​ഴ​യി​ല്‍ കാ​ണാ​താ​യ കൃ​ഷി ഓ​ഫി​സ​റു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ശ്രീ​ക​ണ്ഠ​പു​രം: പ​യ്യാ​വൂ​ര്‍ കരിമ്പക്കണ്ടി പു​ഴ​യി​ല്‍ വീ​ണ് കാ​ണാ​താ​യ കൃ​ഷി ഓ​ഫി​സ​റു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കരിമ്പക്കണ്ടി​യി​ലെ മ​ല്ലി​ശേ​രി അ​നി​ല്‍ കു​മാ​റി​‍ന്റെ (33) മൃ​ത​ദേ​ഹ​മാ​ണ് വെ​മ്ബു​വ പാ​ല​ത്തി​ന് സമീപം ക​ണ്ടെ​ത്തി​യ​ത്. ഇ​രി​ക്കൂ​ര്‍ കൃ​ഷി ഓ​ഫി​സി​ലെ സീ​നി​യ​ര്‍ കൃ​ഷി അ​സി​സ്​​റ്റ​ന്‍​റാ​ണ് അ​നി​ല്‍കു​മാ​ര്‍. 12ന് ​രാ​ത്രി 7.30ഓ​ടെ​യാ​ണ് അ​നി​ല്‍കു​മാ​ര്‍ പു​ഴ​യി​ല്‍ വീ​ണ​ത്. ക​ട​യി​ല്‍നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി വീ​ട്ടി​ലേ​ക്ക് വ​രു​മ്ബോ​ള്‍ കരിമ്പക്കണ്ടി​യി​ലെ മു​ള കൊ​ണ്ടു​ണ്ടാ​ക്കി​യ ന​ട​പ്പാ​ല​ത്തി​ല്‍നി​ന്ന് കാ​ല്‍ വ​ഴു​തി പു​ഴ​യി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു.

ര​ണ്ടു ദി​വ​സ​മാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന​യും പൊ​ലീ​സും നാ​ട്ടു​കാ​രും തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. അ​തി​നി​ടെ വെ​മ്ബു​വ പാ​ല​ത്തി​‍ന്റെ താ​ഴെ മു​ള്‍ക്കാ​ടി​ന​ടു​ത്തു​വെ​ച്ച്‌ അ​നി​ല്‍കു​മാ​റിന്റെ പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ബു​ധ​നാ​ഴ്ച ക​ണ്ടെ​ത്തി. ഇ​തി​ന് സ​മീ​പ​ത്തു​നി​ന്നാ​യാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ച 3.15ഓ​ടെ നാ​ട്ടു​കാ​ര്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മു​ള്‍ക്കാ​ടി​ല്‍ കു​ടു​ങ്ങി​പ്പോ​യ മൃ​ത​ദേ​ഹം വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ പാ​ല​ത്തി​ന് സ​മീ​പം ഒ​ഴു​കി​യെ​ത്തി​യ​താ​ണെ​ന്ന് ക​രു​തു​ന്നു. കരിമ്പക്കണ്ടി പു​ഴ​ക്ക് കോ​ണ്‍ക്രീ​റ്റ് ന​ട​പ്പാ​ലം പ​ണി​യാ​ന്‍ തു​ട​ങ്ങി​യി​ട്ട് കാ​ലം ഏ​റെ​യാ​യെ​ങ്കി​ലും പ​ണി പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ല്‍ നാ​ട്ടു​കാ​ര്‍ക്ക് ഇ​പ്പോ​ഴും ആ​ശ്ര​യം മു​ള​പ്പാ​ല​മാ​ണ്. ഇ​താ​ണ് അ​പ​ക​ട​ത്തി​ന് വ​ഴി​വെ​ച്ച​ത്.

Related Articles

Latest Articles