Friday, October 2, 2026

ശ്രദ്ധ സതീഷിന്റെ മരണം; കുടുംബം ഇന്ന് കോളേജിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തും

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ ആത്മഹത്യ ചെയ്ത ശ്രദ്ധയുടെ കുടുംബം ഇന്ന് കോളേജിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തും. ധർണ്ണയിൽ തൃപ്പൂണിത്തുറയിലെ ശ്രദ്ധയുടെ ജന്മനാട്ടിൽ നിന്ന് നിരവധി പേരും പങ്കെടുക്കും. പോലീസ് മാനേജ്മെന്റിന് ഒപ്പമാണെന്ന് ആരോപിച്ച കുടുംബം ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞിരുന്നു. അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കണം എന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ.

അതേസമയം, കോളേജിൽ വൻ പോലീസ് സുരക്ഷയിൽ ക്ലാസുകൾ പുരോഗമിക്കുകായാണ്. ശ്രദ്ധയുടെ സഹപാഠികളുടെ മൊഴി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനക്ക് അയച്ച ശ്രദ്ധയുടെ മൊബൈൽ ഫോണിന്റെയും മുറിയിൽ നിന്ന് ലഭിച്ച കുറിപ്പിന്റെയും ഫലം ഉടൻ അന്വേഷണ സംഘത്തിന് ലഭിക്കും. ശ്രദ്ധയുടെ മരണത്തെ തുടർന്ന് ആരോപണ വിധേയായ കോളേജ് വാർഡൻ സിസ്റ്റർ മായയെ ചുമതലകളിൽ നിന്ന് മാറ്റി. എച്ച്ഒഡി അനൂപിനെതിരെ തത്ക്കാലം നടപടിയില്ല. ശ്രദ്ധയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കോളേജിന്റെ പ്രവർത്തനം വീണ്ടും ആരംഭിക്കുന്നത്.

Related Articles

Latest Articles