Friday, March 29, 2024
spot_img

108 ആംബുലന്‍സിന്റെ വളയം പിടിക്കാൻ വനിതാ സാരഥി; വനിതാ ദിനത്തിൽ ചരിത്രം തിരിക്കാൻ ദീപമോള്‍

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ (Womens Day) 108 ആംബുലന്‍സിന്റെ വളയം പിടിക്കാൻ വനിതാ സാരഥി. സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോള്‍ ചുമതലയേല്‍ക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 8 രാവിലെ 10.45ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറും.

സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോള്‍ ചുമതലയേല്‍ക്കുന്നത്. നിലവില്‍ രാജ്യത്ത് ട്രാവലര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന ചുരുക്കം വനിതകള്‍ മാത്രമാണുള്ളത്. യാത്രകളെ പ്രണയിക്കുന്ന ദീപമോൾക്ക് അത് തന്നെയാണ് ഈ മേഖലയിലേക്ക് വരാൻ പ്രചോദനമായത്. 2008ല്‍ ആണ് ദീപമോൾ ഡ്രൈവിങ് ലൈസന്‍സ് എടുത്തത്. സ്ത്രീകള്‍ അടുക്കളയില്‍ മാത്രം ഒതുങ്ങാതെ നമുക്ക് അറിയാവുന്ന തൊഴില്‍ അത് എന്തും ആയിക്കൊട്ടെ അതുമായി മുന്നണിയിലേക്ക് എത്തണമെന്നാണ് ദീപമോള്‍ക്ക് പറയാനുള്ളത്

Related Articles

Latest Articles