ഇന്ത്യയിലെ ഇസ്രായേല്‍ എംബസി പരിസരത്ത് സ്ഫോടനമുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുമായി മൊസാദ് അധികൃതര്‍ കൂടിക്കാഴ്ച നടത്തി. സ്ഫോടനത്തെ സംബന്ധിക്കുന്ന ചില നിര്‍ണായക വിവരങ്ങള്‍ മൊസാദ് എന്‍.ഐ.എക്ക് കൈമാറിയിട്ടുണ്ടെന്നാണ് സൂചനകൾ.
ദില്ലി പൊലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചത്. തുടര്‍ന്ന് ഈ മാസം രണ്ടാം തീയതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് എന്‍.ഐ.എക്ക് കൈമാറി. സ്ഫോടനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു.
എംബസിക്ക്തീ സമീപമുണ്ടായത് തീവ്രവാദി ആക്രമണമാണ് എന്നും ഇന്ത്യന്‍ ഏജന്‍സികള്‍ നല്ല രീതിയില്‍ കേസന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും ഇസ്രായേല്‍ പ്രതികരിച്ചിരുന്നു.