Saturday, May 4, 2024
spot_img

ലക്ഷം രൂപയുടെ മയക്ക്മരുന്നുമായി യുവാവ് പിടിയിൽ

കേരളം മയക്കുമരുന്നിന്റെ പിടിയിലമരുമ്പോഴും അത് ലാഘവത്തോടെ കാണുകയാണ് അധികാരികൾ.ഒരു ലക്ഷം രൂപ വിലവരുന്ന എ.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. കൊടുവള്ളി മാനിപുരം കുന്നത്ത് വീട്ടില്‍ മുഹമ്മദ് അര്‍ഷാദ് ആണ് പിടിയിലായത്.

കോഴിക്കോട് ഫറോക്ക് എക്സൈസ് റേഞ്ച് സംഘവും എക്സൈസ് ഇന്റലിജന്റ് വിഭാഗവും നടത്തിയ വാഹന പരിശോധനയില്‍ ഫറോക്ക് ഭാഗത്ത് നിന്നും വരുകയായിരുന്ന വാഹനം കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയി .തുടര്‍ന്ന് എക്സൈസ് സംഘം വാഹനത്തെ പിന്തുടര്‍ന്ന് മോഡേണ്‍ ബസാറിലെ കോംപ്ലകസിന് മുന്നില്‍ വെച്ച്‌ പിടികൂടുകയായിരുന്നു . അര്‍ഷാദിന്‍റെ ജീന്‍സിന്റെ പോക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു 5,470 മില്ലി ഗ്രാം എ.ഡി.എം.എ മയക്ക് മരുന്ന് പിടിച്ചെടുത്തത്.

Related Articles

Latest Articles