കൊച്ചി- എറണാകുളം റൂറല്‍ ജില്ലയിലെ തട്ടിയിട്ടപറമ്പ് പോലീസ് സ്റ്റേഷനിലെ എ എസ് ഐ, പി സി. ബാബു തൂങ്ങി മരിച്ചതായി കാണപ്പെട്ട സംഭവത്തിലേക്കു നയിച്ച കാരണങ്ങളും സാഹചര്യവും അന്വേഷിക്കാന്‍ എറണാകുളം റേഞ്ച് ഡി ഐ ജിയെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.
മരണവുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിക്ക് കൈമാറാന്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

