Thursday, September 24, 2026

ഇളക്കി മറിച്ച് വീണ്ടും പി ടി സെവൻ ; ജനവാസമേഖലയിൽ പ്രത്യക്ഷപ്പെട്ടു,വീടിന്റെ മതിൽ തകർത്തു,പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ

പാലക്കാട് : ധോണിയിൽ വീണ്ടും പി ടി സെവൻറെ വിളയാട്ടം.ജനവാസമേഖലയിൽ ഇറങ്ങി വീണ്ടും ദുരിതം സൃഷ്ടിക്കുകയാണ്.ധോണിയിലെ വീടിന്റെ മതിൽ തകർക്കുകയാണ് ചെയ്തത്.അ‍ർദ്ധരാത്രി 12 മണിയോടെയാണ് ആനയിറങ്ങിയത്. ഭീതി പരത്തി ഏറെ നേരം ജനവാസമേഖലയിൽ തുട‍ർന്നു.

പിന്നീട് നാട്ടുകാരും വനംവകുപ്പ് ഉദ്യോ​ഗസ്ഥരുമടക്കം ആനയെ കാടുകയറ്റി. ദൗത്യസംഘം ഇന്ന് പാലക്കാട് എത്തും.വെള്ളിയോ ശനിയോ മയക്കുവെടി വച്ചേക്കും. തിങ്കളാഴ്ച മുതൽ ജനകീയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാർ.

Related Articles

Latest Articles