Tuesday, April 30, 2024
spot_img

രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങിയില്ല! തലശ്ശേരി ഇടവകയിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ച് കെസിവൈഎം

കണ്ണൂർ: തലശ്ശേരി അതിരൂപതയ്‌ക്ക് കീഴിലുള്ള ഇടവകയിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചു. കെ സി വൈ എമ്മിന്റെ നേതൃത്വത്തിലായിരുന്നു പ്രദർശനം. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദർശനം നടന്നത്. ചെമ്പൻതോട്ടി സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ സംപ്രേഷണം ചെയ്ത സിനിമ കാണാൻ നിരവധി കെ സി വൈ എം പ്രവർത്തകരും എത്തിയിരുന്നു.

നേരത്തേ ‘കേരള സ്റ്റോറി’ പള്ളികളിൽ പ്രദർശിപ്പിക്കില്ലെന്ന് തലശ്ശേരി രൂപത വ്യക്തമാക്കിയിരുന്നു. രൂപതയ്‌ക്ക് കീഴിൽ പള്ളികളിൽ പ്രദർശിപ്പിക്കാൻ ഓദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്നും കെസിവെെഎമ്മിന്റെതായി വന്ന നിദ്ദേശം രൂപതയുടെതല്ലെന്നുമായിരുന്നു തലശ്ശേരി രൂപത വ്യക്തമാക്കിയത്. മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ രൂപത ഉദ്ദേശിക്കുന്നില്ല. സിനിമയെടുത്തവരുടെ രാഷ്‌ട്രീയത്തിനൊപ്പം നിൽക്കാനില്ല. തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ല’, എന്നായിരുന്നു രൂപതയുടെ നിലപാട്. എന്നാൽ രാഷ്‌ട്രീയ സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങില്ലെന്ന് വ്യക്തമാക്കും വിധത്തിലായിരുന്നു കെ സി വൈ എം കേരള സ്റ്റോറി പ്രദർശനം നടത്തിയത്.

Related Articles

Latest Articles