Saturday, May 4, 2024
spot_img

‘നിങ്ങൾക്ക് ഭാവി എന്താണെന്ന് അറിയണോ, എങ്കിൽ ഇന്ത്യയിലേക്ക് വരൂ’; ഭാരതത്തിന്റെ വികസനക്കുതിപ്പിനെ പ്രശംസിച്ച് യുഎസ് അംബാസിഡർ എറിക് ഗാർസെറ്റി

ദില്ലി: ഭാരതത്തിന്റെ വികസനക്കുതിപ്പിനെ പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് അംബാസിഡർ എറിക് ഗാർസെറ്റി. ഭാവി എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്നവർ ഇന്ത്യയിലേക്ക് വരണം. അമേരിക്കയിൽ നിന്നെത്തിയ ഉദ്യോഗസ്ഥനെന്ന നിലയിൽ ഇന്ത്യയ്‌ക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വളരെ വലിയ പദവിയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങൾക്ക് ഭാവി എന്താണെന്ന് അറിയണമെങ്കിൽ ഇന്ത്യയിലേക്ക് വരണം. ഭാവിയിൽ പ്രവർത്തിക്കണമെങ്കിലും ഇന്ത്യയിലേക്ക് വരാം. ഞാൻ ഇപ്പോൾ അതാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇന്ത്യയോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് തന്നെ വളരെ വലിയ പദവിയായി കാണുന്നു. ഇന്ത്യയുടെ വികസനക്കുതിപ്പ് അതിവേഗമാണെന്നും, പ്രശംസനീയമാണെന്നും’ ഗാർസെറ്റി പറയുന്നു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തിയതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും പ്രശംസിച്ചു. ‘സാങ്കേതികവിദ്യയിലും സുരക്ഷയിലും ഉൾപ്പെടെ പല മേഖലകളിലും ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്ത സഹകരണം പുതിയ ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണെന്നും’ ജേക്ക് സള്ളിവൻ പറയുന്നു.

ഖാലിസ്ഥാൻ ഭീകരർ ഗുർപത്വന്ത് സിംഗ് പന്നൂനിനെതിരായ വധഗൂഢാലോചന കേസിൽ ഇന്ത്യ എല്ലാ സഹകരണവും നൽകുന്നുണ്ടെന്ന് ഗാർസെറ്റി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് അന്വേഷണം നടത്തുന്നതെന്നും വിഷയത്തിൽ യുഎസ് സർക്കാർ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം ഇന്ത്യൻ ഭരണകൂടം വളരെ കൃത്യമായി തന്നെ ചെയ്ത് നൽകിയതായും അദ്ദേഹം പ്രശംസിച്ചു.

Related Articles

Latest Articles