Friday, September 18, 2026

ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ദിലീപ്; ലക്ഷ്യം ഇതൊ ?

എറണാകുളം: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ആലുവ കോടതിയിൽ ഹാജരായി (Dileep) ദിലീപ്. ദിലീപും സഹോദരന്‍ അനൂപും സുരാജുമാണ് കോടതിയിലെത്തിയത്. ക്രൈംബ്രാഞ്ച് അറസ്റ്റ് ഒഴിവാക്കുന്നതിന് കൂടിയാണ് നടപടി.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലാണ് ജാമ്യം തേടിയത്. ക്രൈംബ്രാഞ്ചിന്റെ അറസ്റ്റ് ഒഴിവാക്കുകയാണ് ലക്ഷ്യം. മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയുടെ നടപടിയുടെ ഭാഗമായാണ് ഹാജരായത്. കഴിഞ്ഞ മാസമാണ് ദിലീപ് ഉള്‍പ്പെടെ ആറു പേര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇവര്‍ക്കെല്ലാം ജാമ്യം അനുവദിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്.

Related Articles

Latest Articles