നടി ദിവ്യ ഉണ്ണിയുടെ അച്ഛന്‍ അന്തരിച്ചു

0
divya-unni-father-passes-away
divya-unni-father-passes-away

കൊച്ചി: നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു. 71 വയസായിരുന്നു. പൊന്നേത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണൻ. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉമാദേവിയാണ് ഭാര്യ. ദിവ്യയുടെ സഹോദരി വിദ്യ ഉണ്ണിയും അഭിനേത്രിയാണ്. അച്ഛൻ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് പല അഭിമുഖങ്ങളിലും ദിവ്യ സംസാരിച്ചിട്ടുണ്ട്. “സ്വപ്നങ്ങളെ പിൻതുടരാൻ തന്നെ പഠിപ്പിച്ചയാൾ,” എന്നാണ് ദിവ്യ അച്ഛനെ വിശേഷിപ്പിച്ചത്. തൊണ്ണൂറുകളുടെ അവസാനത്തില്‍ ഏറെ തിരക്കളുള്ള നടിയായിരുന്ന ദിവ്യ, അഭിനയ രംഗത്തു നിന്നും വിടപറഞ്ഞ ദിവ്യ ഉണ്ണി നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

അതേസമയം ഗുരുവിനു പിന്നാലെ അച്ഛനും വിട പറഞ്ഞ സങ്കടത്തിലാണ് ദിവ്യ. കഴിഞ്ഞ ദിവസം, ദിവ്യയുടെ ഗുരു കലാമണ്ഡലം ഗോപിനാഥും വിട പറഞ്ഞിരുന്നു.