Saturday, October 3, 2026

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മുറികൾ തുറക്കരുത്!! സ്ട്രോങ് റൂം വിവാദത്തിന് പിന്നാലെ കർശന നിർദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ . കോഴിക്കോട് പേരാമ്പ്രയിലെയും പാലക്കാട് നെന്മാറയിലെയും സ്ട്രോങ് റൂം വിവാദങ്ങൾക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തര ഇടപെടൽ. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കി വോട്ടെണ്ണൽ പ്രക്രിയ സുതാര്യമാക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ഇതുസംബന്ധിച്ച നിർദേശം കൈമാറിയിട്ടുണ്ട്.

കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്‌ലാം സ്‌കൂളിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച കേന്ദ്രത്തിന് സമീപത്തെ സ്റ്റോർ റൂം, പേരാമ്പ്ര മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തിൽ തുറന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇതിനുപിന്നാലെ പാലക്കാട് വിക്ടോറിയ കോളേജിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച കേന്ദ്രത്തിലെ മുറിയും തുറക്കാൻ അധികൃതർ തീരുമാനിച്ചെങ്കിലും പ്രതിഷേധത്തെത്തുടർന്ന് ആ നടപടി പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ തിരഞ്ഞെടുപ്പ് സുരക്ഷയെയും വോട്ടെണ്ണൽ പ്രക്രിയയുടെ വിശ്വാസ്യതയെയും ബാധിക്കുമെന്ന ആശങ്ക ശക്തമായ പശ്ചാത്തലത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പുതിയ ഉത്തരവ്.

Related Articles

Latest Articles