Friday, April 26, 2024
spot_img

നിങ്ങൾക്ക് അമിതമായി കോട്ടുവ ഉണ്ടാകാറുണ്ടോ?;കാരണം ഇതൊക്കെയാവാം …

കോട്ടുവാ അല്ലെ അതിൽ എന്താണ് പ്രശ്നം എന്നായിരിക്കും എല്ലാരും ചിന്തിക്കുന്നത്.എന്നാൽ അതൊരു നിസാര പ്രശ്നമല്ല എന്നതാണ് സത്യം.ഉറക്ക ക്ഷീണം, അലസത, അല്ലെങ്കിൽ മടി ഇതൊക്കെയാണ് ഈ കോട്ടുവായുടെ പിന്നിലെ കാരണമെന്നാണ് പലരും ചിന്തിക്കുന്നത്.ഒരു സാധാരണ മനുഷ്യൻ ദിവസവും 5 മുതൽ 10 കോട്ടുവായാണ് ഇടുന്നത്. സ്ലീപ് ഫൗണ്ടേഷൻ്റെ പഠന പ്രകാരം ചിലർ അമിതമായി കോട്ടുവ ഇടാറുണ്ട്.അത് ചില കാരണങ്ങൾ കൊണ്ടാവാം…

  1. ന്യൂറോളജിക്കൽ പ്രശ്നങ്ങൾ

മനസ്സിനെ പുതുമയുള്ളതും കൂടുതൽ സജീവമായി നിലനിർത്താനും ശ്രമിക്കണം. അന്തരീക്ഷവും ചുറ്റുപാടുകളും ഉത്തേജകമല്ലെങ്കിൽ, അമിതമായ ഉറക്കത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാകാം. ന്യൂറോളജിക്കൽ പ്രശ്നങ്ങളായ പാർക്കിൻസൺസ്, അക്യൂട്ട് സ്ട്രോക്ക് എന്നിവയും അമിതമായ കോട്ടുവായ്ക്ക് കാരണമായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

​2. ശരീരത്തിലെ ചൂട്

നിർജ്ജലീകരണം ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക. ശരീരത്തിൽ താപനില കൂടുമ്പോൾ തലച്ചോറിലും അത് കൂടാനുള്ള സാധ്യത വളരെ കൂടുതലയാരിക്കും. തണുത്ത പാനീയങ്ങൾ കുടിച്ച് ശരീരത്തിൻ്റെ താപനില കൃത്യമാക്കേണ്ടത് വളരെ പ്രധാനമാണ്. അത് മാത്രമല്ല തണുത്ത സാധനങ്ങൾ പിടിക്കുന്നതും കോട്ടുവാ കുറയ്ക്കാൻ സഹായിക്കും.

  1. ഉറക്കകുറവ്

കോട്ടുവായുടെ പ്രധാന കാരണം ഉറക്കകുറവാണ്. പലർക്കും ജോലി ഭാരം കാരണം ഉറക്കം നഷ്ടപ്പെടാറുണ്ട്. അത് അല്ലെങ്കിൽ രാത്രി കാലങ്ങളിൽ അമിതമായി ഫോണോ അല്ലെങ്കിൽ ലാപ്പ് ടോപ്പുകളോ ഉപയോഗിച്ചിരുന്നു ഉറക്കം നഷ്ടപ്പെടാറുണ്ട്. ഇത് ഉറക്കത്തെ സാരമായി ബാധിക്കാറുണ്ട്. ഇത്തരത്തിൽ ഉറക്ക ചക്രത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പല ശാരീരിക പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ഇത് പിന്നീട് പകലുറക്കം, ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, ഏകാഗ്രത നഷ്ടപ്പെടൽ എന്നിവയ്ക്ക് കാരണമാകുന്നു. കൃത്യമായ ഉറക്കം വളരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഒരു കാരണത്താലും ഉറക്കം തെറ്റാതിരിക്കാൻ ശ്രദ്ധിക്കണം.

  1. ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ

മറ്റൊരു പ്രധാന രോഗ കാരണമാണിത്. അമിതമായ പകൽ ഉറക്കവും കോട്ടുവായുടെ പ്രധാന കാരണമാണ്. ഈ രോഗ അവസ്ഥയുള്ളവർക്ക് രാത്രിയിൽ അപ്നോയിക് കാരണം ഉറങ്ങാൻ സാധിക്കില്ല. അങ്ങനെ അവർ ദിവസം മുഴുവൻ ക്ഷീണിച്ചിരിക്കുന്നു. ഇത് അമിതമായ കോട്ടുവായ്ക്ക് കാരണമാകാറുണ്ട്.

Related Articles

Latest Articles