Friday, May 3, 2024
spot_img

ഷാരൂഖ് ഖാന്റെ ഏറ്റവും വിലപിടിപ്പുള്ള വസ്തു ഏതെന്ന് അറിയാമോ ?ലോകത്തെ സമ്പന്നരായ അഭിനേതാക്കളുടെ പട്ടിക: ടോം ക്രൂസിനെ കടത്തിവെട്ടി ഷാരൂഖ് ഖാൻ

ദില്ലി : വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും സമ്പന്നരായ അഭിനേതാക്കളുടെ പട്ടികയില്‍ ഹോളിവുഡ് സ്റ്റാര്‍ ടോം ക്രൂസിനെയും പിന്നിലാക്കി മൂന്നാം സ്ഥാനത്ത് കുതിച്ചെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. 6261 കോടിയാണ് ഷാരൂഖിന്റെ നിലവിലെ ആസ്തി.

തന്റെ മുംബൈയിലെ വീടായ ‘മന്നത്താണ്’ താന്‍ ഏറ്റവുമധികം വിലകൊടുത്ത വാങ്ങിയ വസ്തുവെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. എല്ലാ വര്‍ഷവും തന്റെ പിറന്നാള്‍ ദിനത്തിലും ഈദിലും ആരാധകരുമായി മന്നത്തില്‍ ഷാരൂഖ് കൂടിക്കാഴ്ച നടത്താറുണ്ട്. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ ഭാര്യയും ഇന്റീരിയല്‍ ഡെക്കറേറ്ററുമായ ഗൗരി ഖാന്‍ മന്നത്തിന്റെ കവാടത്തിലുള്ള നെയിംപ്ലേറ്റിന് പുതിയ ഡിസൈന്‍ നൽകിയിരുന്നു.

Related Articles

Latest Articles