Saturday, May 18, 2024
spot_img

“പുരുഷൻമാർ സ്ത്രീകൾക്ക് ചായ വിളമ്പരുത്, സ്ത്രീകൾ പിസ്സ കഴിക്കാനും പാടില്ല”; വിചിത്ര നിരോധനവുമായി ഇറാൻ

ടെഹ്‌റാൻ: വിചിത്ര നിരോധനവുമായി ഇറാൻ (Iran). പുതിയ ഇറാനിയൻ ടിവി സെൻസർഷിപ്പ് നിയമപ്രകാരം സ്ത്രീകൾ പിസ്സയും സാൻഡ്‌വിച്ചുകളും കഴിക്കുന്നതും, ജോലിസ്ഥലങ്ങളിൽ പുരുഷൻമാർ സ്ത്രീകൾക്ക് ചായ വിളമ്പുന്നതും ടെലിവിഷനിൽ പ്രക്ഷേപണം ചെയ്യുന്നത് നിരോധിച്ചുവെന്ന് റിപ്പോർട്ട്. എന്നാൽ ദിനംപ്രതി ഇങ്ങനെയുള്ള നൂറ് കണക്കിന് പരസ്യങ്ങളാണ് നാം കാണാറുള്ളത്.

പ്രമുഖ ഭക്ഷണ നിർമ്മാണ ബ്രാൻഡുകളുടേത് ഉൾപ്പടെ ഇത്തരം പരസ്യങ്ങളിൽ കേന്ദ്ര കഥാപാത്രമാവുന്നത് പലപ്പോഴും സ്ത്രീകളായിരിക്കും. മോഡലുകൾ പ്രമുഖ ബ്രാൻഡുകളുടെ പിസ്സയും സാൻവിച്ചും മധുര പാനീയങ്ങളും ആസ്വദിച്ച് കഴിക്കുന്നത് കണ്ട് ആഗ്രഹം തോന്നി വാങ്ങിക്കഴിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. എന്നാൽ ഈ രീതികളൊന്നും രാജ്യത്ത് വേണ്ടെന്നും, ഇത് പൂർണ്ണമായും നിരോധിക്കാനൊരുങ്ങുകയാണ് ഇറാൻ.

ഇത് കൂടാതെ പുരുഷൻമാർ ചുവന്ന നിറത്തിലുള്ള പാനീയങ്ങൾ കഴിക്കുന്നതും സ്ത്രീകൾ സ്‌ക്രീനിൽ തുകൽ കയ്യുറകൾ ധരിച്ച് പ്രത്യക്ഷപ്പെടുന്നതും നിരോധിച്ചിട്ടുണ്ട്. നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കുമുൾപ്പടെ സർക്കാർ ഇത് സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് റിപ്പബ്ലിക്ക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ് (ഐആർഐബി)വ്യക്തമാക്കി.

Related Articles

Latest Articles