Thursday, May 2, 2024
spot_img

കോവിഡ് ചികിത്സയിൽ നാഴികക്കല്ലാകാൻ 2-ഡിജി; വിപണിയിൽ ഇറക്കാനൊരുങ്ങി ഡിആർഡിഒ

ദില്ലി: രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്ത 2-ഡിജി മരുന്നിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള വിപണനം ആരംഭിച്ചു. ഡോ ​​റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് ആണ് ഇന്ത്യയിൽ വിപണിയിൽ ഇറക്കുന്നത്. ഓരോ പാക്കറ്റിനും 990 രൂപയാണ് വിലയെന്നും കമ്പനി അറിയിച്ചു. കോവിഡിൽ നിന്നും മുക്തി നേടാൻ ഈ മരുന്നിന് കഴിയുമെന്ന് മുൻപ് കണ്ടെത്തിയിരുന്നു. ഇന്ത്യ തദ്ദേശീമായി വികസിപ്പിച്ചെടുത്ത ഈ മരുന്ന് കോവിഡ് ചികിത്സയിൽ വലിയ ഒരു നാഴിക കല്ലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2 ഡിഓക്സി-ഡി ഗ്ലൂക്കോസ് എന്നതിന്റെ ചുരുക്കനാമമാണ് 2 ഡിജി. കേന്ദ്രപ്രതിരോധ ഗവേഷണ വികസന വിഭാഗത്തിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്ന ഇൻസ്റ്റിറ്റൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആന്റ് എലീഡ് സയൻസസ് (INMAS) ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ചാണ് മരുന്ന് ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത് പൊടിരൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ അലിയിച്ചാണ് കഴിക്കേണ്ടത് എന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കി.

ഓറൽ ഡ്രഗ് കാറ്റഗറിയിൽ പെടുന്ന 2-ഡിജിക്ക് 99.5 ശതമാനമാണ് ശുദ്ധത എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2DGTM.2-DG എന്ന് ബ്രാൻഡ് നാമത്തിലാണ് മരുന്ന് പുറത്തിറക്കുക എന്നും കമ്പനി അറിയിച്ചു. ഡോക്ടറുടെ മേൽനോട്ടത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികൾക്ക് മാത്രമേ ഇത് നൽകാനാകൂവെന്നും കമ്പനി വ്യക്തമാക്കുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles