Friday, May 17, 2024
spot_img

ഡോ. ഷഹനയുടെ ആത്മഹത്യ ; പ്രതിശ്രുത വരൻ ഡോ. റുവൈസ് കസ്റ്റഡിയിൽ

തിരുവനന്തപുരം : യുവഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരൻ ഡോ. റുവൈസ് പോലീസ് കസ്റ്റഡിയിൽ. കരുനാ​ഗപ്പള്ളിയിൽ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നേരത്തെ റുവൈസിനായി ഹോസ്റ്റലിലും ബന്ധു വീടുകളിലും പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ഇന്നലെ റുവൈസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരം കേസെടുത്ത് പ്രതി ചേർത്തിരുന്നു. റുവൈസുമായുള്ള അടുപ്പം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. തുടർന്ന് സ്ത്രീധനം കൂട്ടി ചോദിച്ചതിനാൽ അത് നൽകാൻ
കഴിയാത്തതിനാൽ ബന്ധത്തിൽ നിന്നും റുവൈസും കുടുംബവും പിന്മാറിയതാണ് ഷഹാന ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. പിന്നാലെ റുവൈസ് ഒളിവിൽ പോവുകയായിരുന്നു.

ഷഹാനയുടെ ആത്മഹത്യയ്‌ക്കു പിന്നാലെ റുവൈസിനെ തൽസ്ഥാനത്തുനിന്ന് പിജി ഡോക്ടർമാരുടെ സംഘടന നീക്കിയിരുന്നു. അന്വേഷണത്തിൽ സുതാര്യത ഉറപ്പു വരുത്താനാണ് അന്വേഷണം അവസാനിക്കുന്നതുവരെ ഇയാളെ സ്ഥാനത്തുനിന്ന് നീക്കുന്നതെന്നായിരുന്നു സംഘടന അറിയിച്ചത്.

Related Articles

Latest Articles