Friday, October 2, 2026

അമേരിക്കയിലെ കോളേജ് ക്യാമ്പസിൽ വീണ്ടും വെടിവെയ്പ്പ്, മൂന്ന് പേർ കൊല്ലപ്പെട്ടു

ലാസ് വേഗസ് ∙ യു.എസിൽ വീണ്ടും കലാലയത്തിൽ വെടിവയ്പ്പ്. യൂണിവേഴ്സിറ്റി ഓഫ് ലാസ് വേഗസ് ക്യാംപസില്‍ നടന്ന വെടിവയ്പ്പിൽ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

വെടിവയ്പിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ക്യാംപസില്‍ നിന്നൊഴിപ്പിച്ചു. അക്രമി 67 കാരനായ യൂണഇവേഴ്സിറ്റി പ്രഫസറെന്നാണ് പൊലീസ് അറിയിച്ചത്.

അക്രമി കൊല്ലപ്പെട്ടതായാണ് പൊലീസിൻ്റെ നിഗമനം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന.

പരുക്കേറ്റവരുടെ നില എത്രത്തോളം ഗുരുതരമെന്ന് അറിവില്ലെന്ന് പൊലീസ് പ്രതികരിച്ചു. അക്രമി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. കൂടുതൽ അക്രമികളുണ്ടെന്ന സംശയത്തിൽ ക്യാംപസിൽ തിരച്ചിൽ നടത്തിയിരുന്നു.

Related Articles

Latest Articles