പാലക്കാട്: സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കാൻ കഴിയില്ലെന്നും അധികം വൈകാതെ തന്നെ സര്‍ക്കാര്‍ ഈ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കുമെന്നും ഇ ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് അംഗീകാരം നല്‍കിയതിനു ശേഷമേ ഭൂമി ഏറ്റടുക്കാന്‍ അനുവാദം നല്കാൻ പാടുള്ളവെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപെട്ടിട്ടുണ്ട്.
ഇത് ബ്രിട്ടീഷ് ഭരണ കാലമല്ല, പദ്ധതിയിൽ പൊരുത്തക്കേടുണ്ടെന്ന് റയില്‍വേ ബോര്‍ഡിന് നേരത്തെ അറിയാം. സാമൂഹികാഘാത പഠനാമായിരിന്നു ഉദ്ദേശമെങ്കിൽ ഇപ്പോൾ കല്ലിടേണ്ട ആവശ്യമില്ലെന്നും, കല്ലിട്ടത് ഭൂമി ഏറ്റെടുക്കാന്‍ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യാഥാർഥ്യത്തിൽഇ ശ്രീധരന്‍ സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജനങ്ങളെ എല്ലാ തരത്തിലും കബളിപ്പിക്കുകയാണ് സർക്കാർ.
പദ്ധതിയിൽ പറയുന്നതുപോലെ 64,000 കോടി രൂപ കൊണ്ട് മാത്രം ഇത് തീർക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രിയെ നേരത്തെ അറിയിച്ചിരുന്നു. മണ്ണിലൂടെ സെമി സപീഡില്‍ ട്രെയിന്‍ ഓടിക്കാനാവില്ല, നിലവിൽ പറയുന്ന സ്പീഡില്‍ ട്രെയിന്‍ ഓടിച്ചാല്‍ വലിയ അപകടമാകും ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

