Monday, April 29, 2024
spot_img

ശമ്പളം കൂട്ടി ചോദിച്ചതിന് എംഡി സ്ഥാനം വരെ തുലാസിലായി; ഐഷര്‍ മോട്ടോഴ്‌സില്‍ വിവാദം

കോവിഡ് സാമ്പത്തിക,തൊഴില്‍ മേഖലയെ ആകെ ഉലച്ചുകളഞ്ഞിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. നിലവിലുള്ള ജോലി നഷ്ടമാകാതെ നോക്കാന്‍ ചിലര്‍ പാടുപെടുമ്പോള്‍ മറ്റു ചിലര്‍ പുതിയ മേഖല അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പല വമ്പന്‍മാരും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറക്കുന്നതും ചിലര്‍ ശമ്പളം പിടിച്ചുവെക്കുന്നതും വെട്ടിക്കുറക്കുന്നതുമൊക്കെ ഇതിനിടയില്‍ വാര്‍ത്തയായി. എന്നാല്‍ ആഗോള ഭീമന്മാരും ശമ്പളം കൂട്ടിചോദിക്കുന്നത് ഒരു അപരാധമായി കണ്ടുകൊണ്ട് ജീവനക്കാര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്ത ഇരുചക്ര വാഹന മേഖലയിലെ വമ്പന്‍ ബ്രാന്റ് റോയല്‍ എന്‍ഫീല്‍ഡിന്റെ നിര്‍മാതാക്കളായ ഐഷര്‍ മോട്ടോഴ്‌സില്‍ നിന്നാണ്.


നിലവിലെ എംഡി സിദ്ധാര്‍ത്ഥ് ലാല്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓഹരി ഉടമകള്‍ ഒറ്റക്കെട്ടായി ശമ്പള വര്‍ധനവിനെ എതിര്‍ത്തു.39ാം വാര്‍ഷിക യോഗത്തില്‍ ഈ ആവശ്യം വോട്ടിനിടുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. കോവിഡ് പ്രതിസന്ധിയില്‍ ശമ്പള പരിഷ്‌കരണം നടക്കില്ലെന്ന നിലപാടാണ് ഭൂരിപക്ഷം ഓഹരിയുടമകളും സ്വീകരിച്ചത്.
കോവിഡ് സാഹചര്യത്തില്‍ കമ്പനിയുടെ ഓഹരി 14% ഉം പിന്നീട് എട്ട് ശതമാനമായും ഇടിഞ്ഞിരുന്നു. ഇതാണ് എംഡിയുടെ ശമ്പള വര്‍ധനവിനെ ഓഹരിയുടമകള്‍ എതിര്‍ക്കാന്‍ കാരണമെന്നാണ് വിവരം.
ഡയറക്ടര്‍ കൂടിയായ സിദ്ധാര്‍ത്ഥ് ലാലിന്റെ നിലവിലെ ശമ്പളം 21.2 കോടിയാണ്. അദ്ദേഹത്തെ വീണ്ടും എംഡിയായി നിയമിക്കണോ വേണ്ടയോ എന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടന്നു. ശമ്പള വര്‍ധനവ് വേണ്ടെങ്കില്‍ അദ്ദേഹം തന്നെ തുടരട്ടെയെന്നും ഒരു വിഭാഗം നിലപാടെടുത്തതായും റിപ്പോര്‍ട്ടുകള്‍ വരുന്നു.

Related Articles

Latest Articles