Saturday, October 10, 2026

ചാറ്റ് ജിപിടിക്കു ബദലായി പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം;പ്രഖ്യാപനവുമായി എലോൺ മസ്‌ക്

വാഷിങ്ടണ്‍: ചാറ്റ് ജിപിടിക്കു ബദലായി പുതിയ സംവിധാനം ഒരുക്കുമെന്ന് എലോൺ മസ്ക്. പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം വികസിപ്പിക്കാനാണ് മസ്കിന്റെ തീരുമാനം.ട്രൂത്ത് ജിപിടി എന്നായിരിക്കും ഇതിന്റെ പേരെന്നും മസ്ക് വ്യക്തമാക്കി.പരമാവധി വസ്തുതകളോടു ചേര്‍ന്നു നില്‍ക്കുന്ന എഐ പ്ലാറ്റ്‌ഫോം ആയിരിക്കും ട്രൂത്ത് ജിപിടിയെന്നും പ്രപഞ്ചത്തിന്റെ സ്വഭാവത്തെ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ അത് ഉപകരിക്കുമെന്നും മസ്ക് വ്യക്തമാക്കി.

വസ്തുതകളോടു ചേര്‍ന്നു നില്‍ക്കുന്നില്ലെങ്കില്‍ എഐ അപകടകാരിയാവും. തെറ്റായ വിമാന ഡിസൈനേക്കാള്‍ അപകടകരമായിരിക്കും അത്. സംസ്‌കാരങ്ങളെത്തന്നെ നശിപ്പിക്കാന്‍ അതിനു ശേഷിയുണ്ടാവുമെന്ന് മസ്‌ക് അഭിമുഖത്തില്‍ പറഞ്ഞു.

Related Articles

Latest Articles