Thursday, May 2, 2024
spot_img

ആവേശകരമായ ആദ്യസെമിയിലേക്ക് യൂറോ കപ്പ് ; രാത്രി 1 2 :30 ന് വിസിൽ മുഴങ്ങും

ല​​​​​ണ്ട​​​​​ൻ: ആവേശകരമായ 2020 യൂ​​​​​റോ ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ആ​​​​​ദ്യ ഫൈ​​​​​ന​​​​​ലി​​​​​സ്റ്റി​​​​​നെ ഇ​​​​​ന്ന​​​​​റി​​​​​യാം. കാ​​​​​ൽ​​​​​പ്പ​​​​​ന്ത് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ വ​​​​​മ്പൻ ​​​ പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളു​​​​​ടെ പാ​​​​​ര​​​​​ന്പ​​ര്യ​​മേ​​​​​റെ​​​​​യു​​​​​ള്ള ഇ​​​​​റ്റ​​​​​ലി​​​​​യും സ്പെ​​​​​യി​​​​​നും ഇ​​​​​ന്നു ല​​​​​ണ്ട​​​​​നി​​​​​ലെ വെം​​​​​ബ്ലി സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ന്ന ആ​​​​​ദ്യ സെ​​​​​മി​​​​​യി​​​​​ൽ ഏറ്റുമുട്ടും . ഈ ​​​​​യൂ​​​​​റോ​​​​​യി​​​​​ൽ ഇ​​​​​തു​​​​​വ​​​​​രെ അ​​​​​സാ​​​​​മാ​​​​​ന്യ പ്ര​​​​​ക​​​​​ട​​​​​ന​​​​​വു​​​​​മാ​​​​​യാ​​​​​ണ് ഇ​​​​​രു ടീ​​​​​മു​​​​​ക​​​​​ളും സെ​​​​​മി​​​​​യി​​​​​ൽ​​​​​വ​​​​​രെ എ​​​​​ത്തി​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ ഫു​​​​​ട്ബോ​​​​​ൾ ലോ​​​​​ക​​​​​ത്തെ ത്ര​​​​​സി​​​​​പ്പി​​​​​ക്കു​​​​​ന്ന പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​കും എ​​​​​ന്ന​​​​​തി​​​​​ൽ ത​​​​​ർ​​​​​ക്ക​​​​​മി​​​​​ല്ല. ഇ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം രാ​​​​​ത്രി 12.30ന് മത്സരം ​​​​​ആ​​​​​രം​​​​​ഭി​​​​​ക്കും ​

യൂ​​​​​റോ​​​​​യി​​​​​ൽ എല്ലാ ക​​​​​ളി​​​​​യി​​​​​ലും ജ​​​​​യി​​​​​ച്ചാ​​ണു അ​​​​​സൂ​​​​​റി​​​​​ക​​​​​ൾ ത​​​​​ല​​​​​യു​​​​​യ​​​​​ർ​​​​​ത്തി നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​ത്. ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ നി​​​​​ശ്ചി​​​​​ത സ​​​​​മ​​​​​യ​​​​​വും അ​​​​​ധി​​​​​ക സ​​​​​മ​​​​​യ​​​​​വും നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ സ്പെ​​​​​യി​​​​​നി​​​​​നു ജ​​​​​യി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ച്ചി​​​​​ല്ല. തു​​​​​ട​​​​​ർ​​​​​ന്ന് ഷൂ​​​​​ട്ടൗ​​​​​ട്ടി​​​​​ലൂ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു സ്പെയിനിന്റെ വി​​​​​ജ​​​​​യം. പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റിൽ ക്രൊ​​​​​യേ​​​​​ഷ്യ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​തും അ​​​​​ധി​​​​​ക സ​​​​​മ​​​​​യ​​​​​ത്തേ​​ക്കു നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ. ര​​​​​ണ്ടു നോ​​​​​ക്കൗ​​​​​ട്ട് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ര​​​​​ണ്ടു മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ല​​​​​ധി​​​​​കം ക​​​​​ളി​​​​​ക്കു​​​​​ന്ന ആ​​​​​ദ്യ ടീ​​​​​മാ​​​​​ണു സ്പെ​​​​​യി​​​​​ൻ.

Related Articles

Latest Articles