Wednesday, April 24, 2024
spot_img

ശ്രീകൃഷ്ണനും ഹനുമാനും ലോകത്തിലെ ഏറ്റവും മികച്ച നയതന്ത്രജ്ഞരെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ദില്ലി : ഭാരതീയ ഇതിഹാസമായ മഹാഭാരതത്തിലെ ശ്രീകൃഷ്ണനും ഹനുമാനും ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞരാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അഭിപ്രായപ്പെട്ടു.

ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ എ അൺസെർറ്റെയ്ൻ വേൾഡ്” ,’ഭാരത് മാർഗ് എന്ന പേരിൽ മറാത്തിയിലേക്ക് വിവർത്തനം ചെയ്തത പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് പൂനെയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്. നമ്മൾ ഹനുമാനെ നോക്കുകയാണെങ്കിൽ, അവൻ നയതന്ത്രത്തിനപ്പുറം പോയി, അവൻ ദൗത്യത്തിന് മുന്നിട്ടിറങ്ങി, സീതയുമായി ആശയവിനിമയം നടത്തി. ലങ്കയ്ക്കും തീ കൊളുത്തി.

തന്ത്രപരമായ ക്ഷമയെ പറ്റി സൂചിപ്പിക്കുമ്പോൾ , ഭഗവാൻ കൃഷ്ണൻ ശിശുപാലനോട് ക്ഷമിച്ചതിന്റെ ഉദാഹരണം അദ്ദേഹം പലതവണ പറഞ്ഞു. ശിശുപാലന്റെ 100 തെറ്റുകൾ പൊറുക്കുമെന്ന് കൃഷ്ണൻ വാഗ്ദാനം ചെയ്തു, എന്നാൽ 100-ാമത്തെ തെറ്റിന്റെ അവസാനം കൃഷ്ണൻ ശിശുപാലനെ കൊല്ലുന്നു.

തന്നെ വിദേശകാര്യ മന്ത്രിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ജയശങ്കർ നന്ദി പറഞ്ഞു.

‘വിദേശകാര്യ സെക്രട്ടറിയാകുക എന്നതായിരുന്നു തന്റെ സ്വപ്നത്തിന്റെ പരിധി എന്നാണ് വിശ്വസിച്ചിരുന്നതെന്നും മന്ത്രിയാകുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു .

Related Articles

Latest Articles