Sunday, October 4, 2026

കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ ട്രെയ്‌ലർ പുറത്ത്; ചിത്രം തിയറ്ററുകളിലേക്ക്

നവാഗതനായ ശരത്ത് ജി മോഹന്‍ സംവിധാനം ചെയ്യുന്ന ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‍സിംഗ്’ എന്ന ചിത്രം ഈ ആഴ്ച്ച തിയറ്ററുകളിലെത്തും. ഇപ്പോഴിതാ കർണൻ നെപ്പോളിയൻ ഭഗത്‌സിങ് ട്രെയിലർ പുറത്ത് വിട്ടിക്കുകയാണ് അണിയറ പ്രവർത്തകർ.

അതേസമയം ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ജനുവരി 28നാണ് റിലീസ്. യുവനടൻ ധീരജ് ഡെന്നിയും ആദ്യാ പ്രസാദുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ഇന്ദ്രന്‍സ്, ജോയ് മാത്യു, നന്ദു, വിജയകുമാര്‍, റോണി ഡേവിഡ് രാജ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫസ്റ്റ് പേജ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ മോനു പഴേടത്ത് നിര്‍മ്മിച്ചിരിക്കുന്നത്. ശരത് ജി. മോഹൻ ആണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം പ്രശാന്ത് കൃഷ്‍ണ, സംഗീതം രഞ്ജിന്‍ രാജ്, എഡിറ്റിംഗ് റെക്സണ്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, കലാസംവിധാനം ത്യാഗു തവനൂര്‍, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം സമീറ സനീഷ്, കൊറിയോഗ്രഫി ഇംതിയാസ് അബൂബക്കര്‍, സൗണ്ട് ഡിസൈന്‍ രാജേഷ് പി എം, സൗണ്ട് മിക്സിംഗ് വിപിന്‍ വി നായര്‍, ട്രെയ്‍ലര്‍ കട്ട്സ് ഡോണ്‍ മാക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സാംജി എം ആന്‍റണി.

Related Articles

Latest Articles