Sunday, September 20, 2026

ഫാഷൻ ഗോൾഡ് കേസ്; പൂക്കോയ തങ്ങളുടെയും എംസി കമറുദ്ദീന്റെയും വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്‌ഡ്

കാസർകോട്: ഫാഷൻ ഗോൾഡ് കേസുമായി ബന്ധപ്പെട്ട് പൂക്കോയ തങ്ങളുടെയും മുൻ എംഎൽഎ കമറുദീന്റെയും വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലും കമറുദീന്റെ പടന്നയിലെ വീട്ടിലുമാണ് പരിശോധന നടത്തുന്നത്. വീടുകൾക്ക് പുറമെ ഇവരുടെ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്. ഒൻപത് ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്.

800 പേരിൽ നിന്ന് 150 കോടിയോളം രൂപയാണ് ഫാഷൻ ഗോൾഡിന്റെ പേരിൽ സമാഹരിച്ചത്. വ്യാജ സർട്ടിഫിക്കറ്റാണ് നിക്ഷേപകർക്ക് ഇവർ നൽകിയത്. കൂടാതെ നിക്ഷേപകരെ കമ്പളിപ്പിക്കുവാൻ അഞ്ച് കമ്പനികളാണ് ഫാഷൻ ഗോൾഡ് ചെയർമാനായ എംസി ഖമറൂദ്ദീനും എംഡി പൂക്കോയ തങ്ങളും രജിസ്റ്റർ ചെയ്തത്.

മുസ്ലീം ലീഗിന്റെ ഭാരവാഹികളും കൂടാതെ ലീഗുമായി അടുത്ത ബന്ധമുള്ളവരും ചേർന്ന് നടത്തുന്ന സ്ഥാപനമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ്‌ ലീഗ് അണികളായ ജനങ്ങളെ കെണിയിൽ വീഴ്ത്തിയത്. ലീഗ് നേതാക്കളുടെ സമ്മർദ്ദം കാരണമാണ് ആദ്യം ആരും പരാതി നൽകാൻ തയ്യാറാകാതിരുന്നത്. നേതാക്കൾ ഉറപ്പ് പാലിക്കാത്തതിലാണ് നിക്ഷേപകർ പോലീസിൽ പരാതി നൽകിയത്.

Related Articles

Latest Articles