Monday, October 26, 2026

പൂക്കോയ തങ്ങൾ എവിടെ?ആരാണ് ഒളിപ്പിച്ചിരുന്നത്?ഇത് കമറുദ്ദീനും തങ്ങളും ചേർന്നുള്ള കളി

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എ അറസ്റ്റിലായി 10 ദിവസം കഴിഞ്ഞിട്ടും ടി കെ പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. പൂക്കോയ തങ്ങളും മറ്റ് രണ്ട് പ്രതികളും ഒളിവിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. ഇവര്‍ക്കായി ലുക്കൌട്ട് നോട്ടീസ് ഇറക്കിയിട്ടും പിടികൂടാനാവാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

ഈ മാസം 7നായിരുന്നു എം സി കമറുദ്ദീന്‍ എംഎല്‍എ പ്രത്യേക അന്വേഷണ സംഘം ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 10.30ഓടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലെത്തിയ എം സി കമറുദ്ദീനെ ചോദ്യം ചെയ്യുന്നതിനിടെ ഉച്ചയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂന്ന് കേസുകളിലാണ് അന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ഓരോ ദിവസവും കൂടുതല്‍ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രണ്ട് കേസുകളില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഇത് വരെ അറസ്റ്റ് രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 63 ആയി. കമറുദ്ദീനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles