Sunday, April 28, 2024
spot_img

കെ എസ് ആർ ടി സി ബസിൽ സഹയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ഹാസ്യതാരം ബിനു കെ കമാൽ അറസ്റ്റിൽ

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ സഹയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഹാസ്യതാരം അറസ്റ്റിൽ. കോമഡിഷോകളിലൂടെ പ്രശസ്തനായ ബിനു.കെ.കമാൽ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് യുവതിക്ക് നേരെ അതിക്രമമുണ്ടായത്.

21 കാരിയായ യുവതിയോട് ബിനു ബസിൽ വച്ച് അപമര്യാദയായി പെരുമാറുകയായിരുന്നു. തിരുവനന്തപുരത്തു നിന്നും നിലമേലിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോൾ തൊട്ടടുത്ത് ഇരുന്ന പ്രതി അപമര്യാദയായി പെരുമാറിയെന്നും ലൈംഗികാതിക്രമം കാണിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

പ്രതിയുടെ ശല്യം സഹിക്കാൻ കഴിയാതെ ബഹളം വച്ചപ്പോൾ ബസ് നിർത്തുകയും പ്രതി ബസിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles