Thursday, October 1, 2026

ഇന്ധന സെസ് ;കുറയ്ക്കുമോ ഇല്ലയോ എന്ന് ഇന്നറിയാം,പ്രതീക്ഷ കൈവിടാതെ സംസ്ഥാനം ,പ്രതിപക്ഷ പ്രതിഷേധം കനക്കുന്നു

തിരുവനന്തപുരം : ഇന്ധന സെസ് കുറക്കുമോ ഇല്ലയോ എന്നതിൽ ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം.പ്രതീക്ഷ കൈവിടാതെ മന്ത്രിയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് സംസ്ഥാനം. കേരള ജനതയുടെ നടുവൊടിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങൾ ആയിരുന്നു പിണറായി സർക്കാരിന്റെത്.രണ്ട് രൂപ സെസ് 1 രൂപയാക്കി കുറക്കണം എന്നായിരുന്നു എൽഡിഎഫിലെ ആദ്യ ചർച്ചകൾ .

എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ രണ്ടാഭിപ്രായം ഉണ്ട്.പ്രതിപക്ഷ എംഎൽഎമാർ നിയമസഭ കവാടത്തിൽ സത്യഗ്രഹം നടത്തുന്നതിനാൽ ,കുറച്ചാൽ ക്രെഡിറ്റ് പ്രതിപക്ഷത്തിനു കിട്ടും എന്ന രീതിയിലാണ് ഇടതു മുന്നണിയിലെ ചർച്ച .സെസ് കുറക്കുന്നതിനെ ധന വകുപ്പ് ശക്തമായി എതിർക്കുന്നുമുണ്ട്

Related Articles

Latest Articles