Thursday, May 2, 2024
spot_img

സാമ്പത്തിക പ്രതിസന്ധി; ശമ്പള പരിഷ്കരണത്തെത്തുടർ‍ന്നുള്ള കുടിശ്ശികയുടെ ആദ്യ ഗഡു പിഎഫ് അക്കൗണ്ടിൽ ഇടുന്നത് നീളും!

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശികയുടെ ആദ്യ ഗഡു പിഎഫ് അക്കൗണ്ടിൽ ഇടാനുള്ള തീരുമാനം തൽക്കാലം നടപ്പിലാകില്ല. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തിൽ ഈ തീരുമാനം നീട്ടിവയ്ക്കും. നേരെത്തെയെടുത്തിരുന്ന തീരുമാനപ്രകാരം ഏപ്രിൽ ഒന്നിന് ആദ്യ ഗഡു പിഎഫിൽ ലയിപ്പിക്കേണ്ടതായിരുന്നു.

25% വീതമുള്ള നാലു ഗഡുക്കളായി കുടിശിക പിഎഫ് അക്കൗണ്ടിൽ ലയിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ആദ്യ ഗഡു ഏപ്രിലിൽ നൽകിയാൽ അത് നിലവിലെ പ്രതിസന്ധിയെ കൂടുതൽ ഗുരുതരമാക്കുമെന്ന് ധനവകുപ്പ് ഇന്നിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

Related Articles

Latest Articles