Friday, May 24, 2024
spot_img

ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്ന വ്യോമസേനാ വിമാനത്തിന്‍റെ ചിത്രങ്ങള്‍ പുറത്ത്

ദില്ലി: എട്ട് ദിവസം മുൻപ് കാണാതായ വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ പ്ര​ദേ​ശ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. അരുണാചല്‍ പ്രദേശിലെ സിയാംഗ് ജില്ലയിലെ ലിപോയ്ക്ക് 16 കിലോമീറ്റര്‍ അകലെ പ​യൂം സ​ർ​ക്കി​ളി​ലാ​ണ് വിമാനത്തിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. പ്ര​ദേ​ശ​ത്തി​ന്‍റെ ആകാശ ദൃശ്യമാണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. വി​മാ​നാവ​ശി​ഷ്ട​ങ്ങൾക്കൊപ്പം പ്ര​ദേ​ശ​ത്തെ മ​ര​ങ്ങ​ൾ ക​ത്തി​ന​ശി​ച്ച​തും ചി​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ണ്. വി​മാ​നം കത്തുപിടിച്ച് താഴേക്ക് ​പ​തി​ച്ച​താ​യി വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ചി​ത്രം. വിമാനം താഴെ വീണതിനുശേഷം വലിയ അഗ്നിബാധ ഉണ്ടായിട്ടുണ്ടെന്നും ചിത്രം സൂചിപ്പിക്കുന്നു.

വിമാനത്തില്‍ ഉണ്ടായിരുന്ന 13 പേര്‍ക്കായും വിമാനത്തിന്‍റെ ബ്ലാക് ബോക്സിനായും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് വ്യോ​മ​മാ​ർ​ഗം സൈ​നി​ക​രെ പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ച് പ​രി​ശോ​ധ​ന നടത്തും. നിബിഡ വനമായതിനാല്‍ അപകടസ്ഥലത്തിനടുത്ത് ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യല്‍ ദുഷ്കരമാണെന്നത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കാലാവസ്ഥയും പ്രദേശത്തിന്‍റെ ഭാഷയും തിരച്ചിലിന് വെല്ലുവിളി ഉയര്‍ത്തുന്നു.

ജൂണ്‍ മൂന്നിന് ഉച്ചയോടെയാണ് അസമില്‍ നിന്നും അരുണാചല്‍ പ്രദേശിലേക്കുള്ള യാത്രാമധ്യേ വിമാനം കാണാതായത്. മൂ​ന്ന് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 13 പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​നൂ​പ് കു​മാ​ർ, ഷെ​രി​ൻ, വി​നോ​ദ് എ​ന്നി​വ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി​ക​ൾ.

Related Articles

Latest Articles