തിരുവനന്തപുരം : വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ പരീക്ഷണ ഓട്ടം വൻ വിജയം. ആദ്യ പരീക്ഷണ ഓട്ടത്തിൽ തിരുവനന്തപുരത്ത് നിന്ന് ഏഴ് മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് കണ്ണൂരിലേക്ക് ട്രെയിൻ കുതിച്ചെത്തിയത് . ഇതേ റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിനായ ജനശതാബ്ദിയേക്കാള്‍ 2 മണിക്കൂര്‍ 25 മിനിറ്റ് സമയ ലാഭമുണ്ടാക്കുന്നതാണ് വന്ദേഭാരത് ആദ്യ ഘട്ട പരീക്ഷണത്തിൽത്തന്നെ ഉറപ്പായി. കണ്ണൂരില്‍ നിന്ന് തിരികെ യാത്ര ആരംഭിച്ച ട്രെയിൻ രാത്രി 9.20ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും . ഇതിന് ശേഷം ഇന്നത്തെ പരീക്ഷണ ഓട്ടം വിലയിരുത്തിയ ശേഷമാകും ട്രെയിന്‍ ടൈം ടേബിളില്‍ റെയില്‍വേ അന്തിമ തീരുമാനമെടുക്കുക.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ളാറ്റ്ഫോമില്‍നിന്ന് രാവിലെ 5.10 നാണ് വന്ദേഭാരത് യാത്ര തുടങ്ങിയത്. ട്രെയിനിന്റെ വേഗവും ട്രാക്കുകളുടെ ക്ഷമതയും ഉള്‍പ്പെടെ നിരീക്ഷിച്ച് തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ട്രെയിനിലുണ്ടായിരുന്നു.
ട്രെയിൻ വിവിധ ജില്ലകളിൽ എത്തിച്ചേരാൻ ഇന്ന് എടുത്ത സമയം ചുവടെ കൊടുക്കുന്നു
കൊല്ലം = 49 മിനിട്ട്
കോട്ടയം = 2 മണിക്കൂര്‍ 17 മിനിട്ട്
എറണാകുളം = 3 മണിക്കൂര്‍ 18 മിനിട്ട്
കോഴിക്കോട് = 6 മണിക്കൂർ 8 മിനിട്ട്
കണ്ണൂർ =7 മണിക്കൂർ 10 മിനിട്ട്

