Sunday, April 28, 2024
spot_img

ഫ്‌ളാഷ് സെയിലിന് പൂട്ടുവീഴുന്നു; ഇ-കൊമേഴ്‌സ് നിയമങ്ങളില്‍ നിർണായക മാറ്റങ്ങള്‍ കൊണ്ടുവരാൻ കേന്ദ്രസര്‍ക്കാര്‍

ദില്ലി: രാജ്യത്തെ ഫ്‌ളാഷ് സെയില്‍ നിരോധനം ഉള്‍പ്പെടെ ഇ-കൊമേഴ്‌സ് വില്‍പ്പന നിയമങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് കേന്ദ്ര സർക്കാർ. ഇ-കൊമേഴ്‌സ് മേഖലയിൽ തട്ടിപ്പ് വ്യാപകമായതോടെ സർക്കാർ നടപടി. സുതാര്യത ഉറപ്പാക്കുക, നിയന്ത്രണ വ്യവസ്ഥയെ ശക്തിപ്പെടുത്തുക, ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക, സ്വതന്ത്രവും നീതിയുക്തവുമായ മല്ഡസരം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ചട്ടങ്ങളില്‍ നിര്‍ദേശിച്ച ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നത്.

ഫ്‌ളാഷ് സെയിൽ, ഓർഡർ ചെയ്ത ഉത്പന്നം നൽകാതിരിക്കൽ എന്നിവക്കെതിരെ നടപടി സ്വീകരിക്കുന്നതുൾപ്പടെയുള്ള പരിഷ്‌കാരങ്ങളാകും നടപ്പാക്കുക. ഇ-കൊമേഴ്‌സിലെ അന്യായമായ വ്യാപാര രീതികള്‍ തടയാനായി കഴിഞ്ഞ ജൂലൈ 23 മുതല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. എന്നിരുന്നാലും, വിജ്ഞാപനത്തിനുശേഷം, ദുരിതമനുഭവിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും വ്യാപാരികളില്‍ നിന്നും അസോസിയേഷനുകളില്‍ നിന്നും സര്‍ക്കാരിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികൾ വിപണിയിലെ മേൽക്കൈ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് പുതിയ ചട്ടങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles