Friday, October 16, 2026

നിർബന്ധിത മതപരിവർത്തനം വ്യാപകം;കർശന നിയമമാവശ്യപ്പെട്ട് ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ലൗ ജിഹാദിനെതിരെ മുംബൈയിൽ വമ്പൻ റാലി

മുംബൈ :ലൗ ജിഹാദിനെതിരെയും മഹാരാഷ്ട്രയിൽ ആവർത്തിക്കപ്പെടുന്ന നിർബന്ധിത മതപരിവർത്തനത്തിനെതിരായി നിയമം പാസാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ കഴിഞ്ഞ ദിവസം മുംബൈയിലെ ദാദറിൽ വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

ഹിന്ദു വലതുപക്ഷ സംഘടനകളുടെ കൂട്ടായ്മയായ സകാൽ ഹിന്ദു സമാജ് സംഘടിപ്പിച്ച ‘ഹിന്ദു ജൻ ആക്രോശ് മോർച്ച’ എന്ന് പേരിട്ട ജാഥയിൽ ഒട്ടനവധി പ്രതിഷേധക്കാർ അണിചേർന്നു. ദാദറിലെ ശിവാജി പാർക്കിൽ നിന്ന് ആരംഭിച്ച മാർച്ച് പരേലിലെ കംഗർ മൈതാനിയിൽ 4 കിലോമീറ്ററോളം സഞ്ചരിച്ചു.

ഹിന്ദു ജനജാഗ്രതി സമിതി അംഗങ്ങളും സംസ്ഥാനത്തെ മറ്റ് ചില ഹിന്ദു സംഘടനകളും മാർച്ചിൽ അണി ചേർന്നു . ആളുകൾ കൂട്ടത്തോടെ കാവി പതാകകളും ബാനറുകളും വഹിച്ചാണ് റാലിയിൽ പങ്കെടുത്തത്. മഹാരാഷ്ട്രയിലുടനീളം 30 ഓളം റാലികൾ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles