Tuesday, May 7, 2024
spot_img

ജഗൻ സർക്കാരിന്‍റെ പീഡനങ്ങളെ തുടർന്ന് ആന്ധ്രപ്രദേശ് മുന്‍സ്പീക്കര്‍ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: തെലുഗുദേശം പാർട്ടി നേതാവും ആന്ധ്ര പ്രദേശ് മുൻ സ്പീക്കറുമായ കൊടേല ശിവപ്രസാദ് റാവു ആത്മഹത്യ ചെയ്തു. 72 വയസ്സായിരുന്നു.

പ്രഭാത ഭക്ഷണത്തിനു ശേഷം മുറിയിൽ കയറി വാതിലടച്ച റാവു പുറത്തു വരാത്തതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ഇദ്ദേഹത്തെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം ജഗൻ മോഹൻ റെഡ്ഡി സർക്കാരിന്‍റെ പീഡനങ്ങളെ തുടർന്നാണ് റാവു ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.

ശിവപ്രസാദ് റാവുവിന്‍റെ കുടുംബാംഗങ്ങൾക്കെതിരെ ജഗൻ സർക്കാർ കേസുകൾ എടുത്തിരുന്നു. ഇതെത്തുടർന്ന് കുടുംബാംഗങ്ങൾക്ക് ജാമ്യം ലഭിച്ചെങ്കിലും റാവു വളരെ മനോവിഷമത്തിലായിരുന്നു.
ആന്ധ്ര ആഭ്യന്തര മന്ത്രിയായും പഞ്ചായത്തി രാജിന്റെ ചുമതലയുള്ള മന്ത്രിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Related Articles

Latest Articles