Sunday, April 28, 2024
spot_img

ജനക്കൂട്ടത്തിൽ ഇനി കുഞ്ഞൂഞ്ഞ് ഇല്ല! മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങി, മരണം ഇന്ന് പുലർച്ചെ 4:25ന്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ബം​ഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25നായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടു. ഉമ്മൻ ചാണ്ടിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. വിലാപയാത്രയായിട്ടാണ് മൃതദേഹം എത്തിക്കുക. ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ ഔദ്യോ​ഗിക ദുഖാചരണവും ഉണ്ടാകും.

അര നൂറ്റാണ്ടിലേറെ നിയമസഭാം​ഗമായിരുന്നു ഉമ്മൻ ചാണ്ടി. രണ്ട് തവണ മുഖ്യമന്ത്രിയായി. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി 12 തവണ അദ്ദേഹം നിയമസഭാം​ഗമായി. ഏറ്റവും കൂടുതൽ തവണ നിയമസഭാം​ഗമായതിന്റെ റെക്കോർ‍ഡും ഉമ്മൻ ചാണ്ടിയുടെ പേരിലാണ്. രണ്ട് തവണയായി ഏഴ് വർഷമാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. തൊഴിൽ, ആഭ്യന്തരം, ധനകാര്യ വകുപ്പ് മന്ത്രിയായും പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എഐസിസി ജനറൽ സെക്രട്ടറിയാണ്. കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗവുമാണ്. ഭാര്യ: കാനറാ ബാങ്ക് മുൻ ഉ​ദ്യോ​ഗസ്ഥ മറിയാമ്മ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ ചാണ്ടി ഉമ്മൻ. സംസ്കാരം പുതുപ്പള്ളിയിൽ.

Related Articles

Latest Articles