Sunday, May 19, 2024
spot_img

സൗദി അറേബ്യയില്‍ നിന്ന് ബഹ്റൈനിലേക്ക് വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി യാത്ര ചെയ്ത നാല് പ്രവാസികള്‍ പിടിയില്‍

മനാമ: സൗദി അറേബ്യയില്‍ നിന്ന് ബഹ്റൈനിലേക്ക് യാത്ര ചെയ്യാന്‍ വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ നാല് പ്രവാസികള്‍ക്കെതിരെ വിചാരണ തുടങ്ങി. കിങ് ഫഹദ് കോസ്‍വേ വഴി യാത്ര ചെയ്യുന്നതിനിടെ ഇവരെ സൗദി അധികൃതര്‍ പിടികൂടുകയായിരുന്നു. 31നും 37നും ഇടയില്‍ പ്രായമുള്ളവരാണ് എല്ലാവരും.

പിടിയിലായവരെ കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. വ്യാജ രേഖയുണ്ടാക്കിയതിനും തട്ടിപ്പിനും കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും പ്രതികള്‍ കോടതിയില്‍ ഇത് നിഷേധിച്ചു. നാല് പേരെയും സൗദി അറേബ്യയില്‍ എത്തിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കമ്പനിയിലെ മാനേജര്‍ മൊഴി നല്‍കി. സൗദി അധികൃതര്‍ നാല് പേരെയും അറസ്റ്റ് ചെയ്‍ത വിവരം ഡ്രൈവറാണ് തന്നെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ തുടര്‍ വിചാരണ ഒക്ടോബര്‍ ഇരുപതിലേക്ക് മാറ്റിവെച്ചു.

Related Articles

Latest Articles