Friday, October 16, 2026

കോട്ടയത്ത് രൂപമാറ്റം വരുത്തിയ നാല് ബൈക്കുകൾ പിടിച്ചെടുത്തു; 65000 രൂപ വീതം പിഴ; കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

കോട്ടയം: രൂപമാറ്റം വരുത്തിയ നാല് ബൈക്കുകൾ പിടിച്ചെടുത്തതിനെ തുടർന്ന് കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നാല് ബൈക്കുകളുടെയും ഉടമകൾക്ക് പിഴയൊടുക്കാൻ നോട്ടീസ് നൽകി. ഇവരിൽ നിന്ന് 65000 രൂപ വീതം പിഴ ഈടാക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ബൈക്കുകൾ ഓടിച്ചിരുന്നവരുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ഇൻസ്റ്റഗ്രാമിലെ ബൈക്ക് സ്റ്റണ്ടിംഗ് വീഡിയോകളുടെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് നടപടി.

Related Articles

Latest Articles