Wednesday, May 8, 2024
spot_img

കേരളത്തിൽ ഔദ്യോ​ഗികമല്ലാതെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യത്തെ പരിപാടി; എന്താണ് ‘യുവം’?

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോ​ഗികമല്ലാതെ കേരളത്തിൽ ആദ്യമായി പങ്കെടുക്കുന്ന പരിപാടിയാണ് യുവം. കേരളത്തിലെ യുവാക്കളുമായി നേരിട്ട് സംവദിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. വൈബ്രന്റ് യൂത്ത് ഫോർ മോഡിഫൈയിങ് കേരള (Vibrant Youth for Modifying Kerala) എന്ന സന്നദ്ധ സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതുവരെ ഒരു ലക്ഷത്തിലേറെ പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള വിദ​ഗ്ധരടക്കം പരിപാടിയിൽ പങ്കെടുക്കും.

രാഷ്ട്രീയം, കല, സാമൂഹികം, സാമ്പത്തികം, സാംസ്കാരിക മേഖലകളിൽ നിന്നുള്ളവരടക്കം പരിപാടിക്കെത്തുമെന്നാണ് സംഘാടകർ പറയുന്നത്. കൊച്ചി തേവര സെക്രട് ഹർട്ട് കോളേജാണ് വേദി. ഉച്ചക്ക് മൂന്നിന് പരിപാടിക്ക് തുടക്കമാകും. പരിപാടിക്കുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ പരിപാടിക്കെത്തിയേക്കും. കൊച്ചിയിൽ 1.8 കിലോമീറ്റർ നീളുന്ന റോഡ് ഷോക്ക് ശേഷമാകും യുവം പരിപാടിയിൽ മോദി പങ്കെടുക്കുക.

കേരളത്തിലെ യുവാക്കളുടെ ഇടയിലേക്ക് ബിജെപിക്ക് ഇറങ്ങിച്ചെല്ലാൻ പരിപാടി സഹായകരമാകുമെന്നാണ് പാർട്ടി നേതാക്കളുടെ കണക്കുകൂട്ടൽ. കേരളത്തിൽ ആദ്യമായാണ് മോദി ഇത്തരത്തിലൊരു പരിപാടിയിൽ പങ്കെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Related Articles

Latest Articles