Sunday, October 11, 2026

റെയിൽവേ വികസനത്തിനും രാസവ്യവസായ മേഖലയ്ക്കും പുത്തൻ ഉണർവ് ! വമ്പൻ പദ്ധതികൾക്ക് അനുമതി നൽകി കേന്ദ്ര മന്ത്രിസഭ

ദില്ലി : രാജ്യത്തെ ഭൗതിക സാഹചര്യ വികസനത്തിനും വ്യവസായിക വളർച്ചയ്ക്കും വൻ കുതിപ്പേകുന്ന രണ്ട് സുപ്രധാന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ആന്ധ്രാപ്രദേശിനെയും കർണാടകയെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ സാമ്പത്തിക ഇടനാഴിയിൽ മൂന്നും നാലും റെയിൽവേ ലൈനുകളുടെ നിർമ്മാണത്തിനും, രാജ്യത്തെ രാസവ്യവസായ മേഖലയുടെ വികസനത്തിനായി 3,030 കോടി രൂപയുടെ പുതിയ പദ്ധതിക്കുമാണ് കേന്ദ്രം അനുമതി നൽകിയത്. മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

ആന്ധ്രാപ്രദേശിലെ ഗുണ്ടക്കൽ മുതൽ കർണാടകയിലെ ബെല്ലാരി വരെയുള്ള 46 കിലോമീറ്റർ ദൂരത്തിൽ ലൈനുകൾ ഇരട്ടിപ്പിക്കുന്നതിനായി 1,264 കോടി രൂപയാണ് റെയിൽവേയ്ക്ക് അനുവദിച്ചിരിക്കുന്നത്. വേദാവതി നദിക്കു കുറുകെയുള്ള വലിയ പാലവും ഏഴ് പ്രധാന പാലങ്ങളും 52 ചെറിയ പാലങ്ങളും ഉൾപ്പെടുന്ന ഈ പദ്ധതി മൂന്ന് വർഷത്തിനകം പൂർത്തിയാകും. ചരക്കു ഗതാഗതത്തിന് റോഡ് മാർഗ്ഗത്തേക്കാൾ 89 ശതമാനം കുറവ് കാർബൺ മലിനീകരണം മാത്രമേ റെയിൽവേ ഉണ്ടാക്കുന്നുള്ളൂവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ 99.6 ശതമാനവും വൈദ്യുതീകരിച്ച് കഴിഞ്ഞുവെന്നും, സ്വിറ്റ്‌സർലൻഡിന് തൊട്ടുപിന്നിലായി ലോകത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതീകരിച്ച റെയിൽ നെറ്റ്‌വർക്ക് ഇപ്പോൾ ഇന്ത്യയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം, സെമികണ്ടക്ടർ മേഖല പോലെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയായ രാസവ്യവസായ മേഖലയെ ആധുനികവത്കരിക്കാനാണ് 3,030 കോടി രൂപയുടെ പുതിയ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

ജൂലൈ 17-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സാങ്കേതിക തടസ്സങ്ങളൊന്നുമില്ലാതെ വിജയകരമായി 1,000 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കിയതായി കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു. പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ ഈ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെടുന്നതോടൊപ്പം രാജ്യത്തെ ലോജിസ്റ്റിക്സ് ചെലവിൽ 149 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

Related Articles

Latest Articles