Friday, May 17, 2024
spot_img

ഹംപിയുടെ ചരിത്രം തുടങ്ങുന്നതും വന്നു നില്‍ക്കുന്നതുമായ ഇടമാണ് ഈ ക്ഷേത്രം

ഹംപിയുടെ ചരിത്രം തുടങ്ങുന്നതും വന്നു നില്‍ക്കുന്നതുമായ ഇടമാണ് ഈ ക്ഷേത്രം | Virupaksha Temple

ഹംപിയിലെ ഏറ്റവും മികച്ച വാസ്തുവിദ്യയും വൈവിധ്യവും നിറഞ്ഞു നില്‍ക്കുന്ന ക്ഷേത്രമാണ് വിജയവിറ്റാല ക്ഷേത്രം. കര്‍ണ്ണാടക വിനോദ സഞ്ചാരത്തിന്റെ അടയാളമായാണ് വിജയ വിറ്റാല ക്ഷേത്രം അറിയപ്പെടുന്നത്. മഹാവിഷ്ണുവിന്‍റെ അവതാരമായ വിറ്റാലയ്ക്കായി പണിത ഈ ക്ഷേത്രം അത്ഭുതകരമായ വാസ്തുവിദ്യാ വിസ്മയങ്ങള്‍ നിറഞ്ഞ ക്ഷേത്രമാണ്.

പതിനാറാം നൂറ്റാണ്ടില്‍ ദേവരായ രണ്ടാമന്റെ കാലത്താണ് ദ്രാവിഡ വാസ്തുവിദ്യയില്‍ ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്. പിന്നീട് കൃഷ്ണദേവരായരുടെ കാലത്ത് ക്ഷേത്രത്തില്‍ കുറച്ചുകൂടി മിനുക്കുപണികള്‍ നടന്നു. മ്യൂസിക്കല്‍ പില്ലറുകള്‍ എന്നറിയപ്പെടുന്ന സംഗീതം പൊഴിക്കുന്ന തൂണുകളാണ് ഇവിടുത്തെ വേറൊരു പ്രത്യേകത.സരിഗമ തൂണുകള്‍ എന്നു പേരുളള ഇവയില്‍ കൈകൊണ്ട് ചെറുതായി തട്ടിയാല്‍ സംഗീതം കേള്‍ക്കാം.ഇങ്ങനെ സംഗീതം പൊഴിക്കുന്ന 56 തൂണുകളാണ് ഇവിടെയുള്ളത്. കല്ലില്‍ കൊത്തിയിരിക്കുന്ന രഥമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

ഹംപിയുടെ ചരിത്രം തുടങ്ങുന്നതും വന്നു നില്‍ക്കുന്നതുമായ ഇടമാണ് വിരൂപാക്ഷ ക്ഷേത്രം,
വിജയനഗര സാമ്രാജ്യത്തിന്റെ ഏറ്റവും മികച്ച നിര്‍മ്മിതികളില്‍ ഒന്നായാണ് ഹംപിയുടെ അടയാളമായ വിരൂപാക്ഷ ക്ഷേത്രത്തിനെ കണക്കാക്കുന്നത്. ശിവനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രത്തില്‍ വിരൂപാക്ഷന്‍ എന്ന പേരിലാണ് മഹാദേവനെ ആരാധിക്കുന്നത്. എഡി ഏഴാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. ദ്രാവിഡ വാസ്തുവിദ്യയില്‍ തുംഗഭദ്ര നദിയുടെ തീരത്താണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. 11-ാം നൂറ്റാണ്ടിലാണ് ക്ഷേത്രത്തിന്‍റെ കൊത്തുപണികള്‍ പൂര്‍ത്തിയാക്കപ്പെട്ടത് എന്നാണ് മറ്റൊരു വിശ്വാസം. ശ്രീകോവില്‍, മുഖമണ്ഡപം, തൂണുകള്‍ നിറഞ്ഞ ഒരു ഹാള്‍ എന്നിവയാണ് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍.

Related Articles

Latest Articles