Thursday, October 1, 2026

കളി കാര്യത്തോടടുക്കുന്നു…! ആര് വീഴും ആര് വാഴും…? ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിന്റെ അവസാന കപ്പിത്താനായി ജുനൈസ്

പ്രേക്ഷകരുടെ പ്രീയ ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് വളരെയധികം ആവേശകരമായി മുന്നേറുകയാണ്. ഇപ്പോൾ ജുനൈസിനെയാണ് സീസണ്‍ ഫൈവിലെ അവസാനത്തെ ക്യാപ്റ്റനായി തെരഞ്ഞെടുത്തിരിക്കുന്നത്. ജുനൈസിന്റെ ആദ്യ ക്യാപ്റ്റൻസി കൂടിയാണിത്. അത്യന്തം വാശിയേറിയ മത്സരത്തിനൊടുവിലാണ് നാദിറയെ പരാജയപ്പെടുത്തി ജുനൈസ് ക്യാപ്റ്റനായത്.

അതേസമയം, മോഹൻലാലിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്തവണ ക്യാപ്റ്റനാകാനുള്ള ടാസ്‍കിലേക്ക് മത്സരാര്‍ഥികള്‍ പേരുകള്‍ നിര്‍ദേശിച്ചത്. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ജുനൈസിനും നാദിറയ്ക്കും ശോഭയ്ക്കുമായിരുന്നു. ജുനൈസും നാദിറയും ഇതുവരെയും ക്യപ്റ്റനായിട്ടില്ല. ആയതിനാൽ ജുനൈസ് അല്ലെങ്കില്‍ നാദിറ ക്യാപ്റ്റനാകട്ടെ എന്നായിരുന്നു ഭൂരിഭാഗം മത്സരാര്‍ഥികളുടെയും ആഗ്രഹം. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ജുനൈസ് വിജയിച്ചു. കൂടാതെ ഇത്തവണ ക്യാപ്റ്റന് ഒരു സവിശേഷ അധികാരവും ഉണ്ടാകും എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. നോമിനേറ്റ് ചെയ്യപ്പെട്ട ഒരാളെ പുതിയ ആഴ്‍ചയില്‍ നോമിനേറ്റ് ചെയ്യപ്പെടാത്ത ആളുമായി മാറ്റാൻ (സ്വാപ്പ്) സാധിക്കും എന്നതാണ് ക്യാപ്റ്റന് ലഭിച്ച സവിശേഷ അധികാരം.

Related Articles

Latest Articles