Saturday, October 10, 2026

ഏത് രോഗവും മാറാൻ ഇവിടെ വന്ന് മീനൂട്ട് നടത്തിയാൽ മതിയെന്ന് വിശ്വാസം;അറിയാം വടക്കേ മലബാറിലെ പെരുമണ്ണ് മീനൂട്ട് കാവിലെ കഥയും വിശ്വാസങ്ങളും

ഇരിക്കൂര്‍ മാമാനിക്കുന്ന് ദേവിയെ തൊഴാനെത്തുന്നവര്‍ പെരുമണ്ണിലെ മീനൂട്ട് കൂടെ നടത്താതെ മടങ്ങിപ്പോകാറില്ല. കേട്ടവരും കണ്ടനുഭവിച്ചവരും ഇവിടെ വീണ്ടും വന്നുകൊണ്ടേയിരിക്കുകയാണ്. ഈ ക്ഷേത്രത്തിന്‍റെ പ്രധാന വഴിപാടാണ് മീനൂട്ട്. മീനൂട്ടെന്നത് ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള പുഴക്കടവിലുള്ള മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന വഴിപാടാണ്.ക്ഷേത്രത്തില്‍ പൂജിച്ച മലര്, അവല്‍, അരി ഇവ ചേര്‍ത്തുള്ള പ്രസാദമാണ് മത്സ്യങ്ങള്‍ക്കു കൊടുക്കുക. വിശ്വാസത്തോടെ രോഗശാന്തിക്ക് വേണ്ടി ചെയ്യുന്ന വഴിപാടാണിത്. കാല്‍ മുട്ടുവേദന, പേശി വലിവ്, ചര്‍മ്മരോഗങ്ങള്‍ എന്നിങ്ങനെയുള്ള രോഗങ്ങൾ നേരത്തെ വന്നിട്ടുള്ളവർ പെരുമണ്ണില്‍ മത്സ്യത്തിന് അരികൊടുക്കാമെന്നു നേര്‍ച്ച നേരാറാണ് പതിവ്.

അങ്ങനെ ഇവിടെ പലരും എത്തി മീനൂട്ട് നടത്തുകയും അതുപിന്നീട് ഒരുനൂറ്റാണ്ടിലേറെക്കാലമായി ഒരു നാടു പിന്‍തുടരുന്ന വിശ്വാസമായി മാറുകയും ചെയ്തു. അസുഖം മാറണമെന്നാഗ്രഹിക്കുന്ന എല്ല മതത്തില്‍പ്പെട്ടവരും ഇവിടെയെത്താറുണ്ടെന്നു പലരും പറയുന്നു.സാധാരണക്ഷേത്ര കുളങ്ങളില്‍ പോറ്റുന്ന മീനുകള്‍ക്ക് ഭക്ഷണം കൊടക്കുന്ന പതിവുണ്ടെങ്കിലും ഇവിടെ കെട്ടി നിര്‍ത്തപ്പെട്ട കുളങ്ങളിലല്ല, മറിച്ച് ഒഴുകുന്ന പുഴയിലാണ് മീനൂട്ട് നടക്കാറുള്ളത്. മഴശക്തമായാല്‍ ക്ഷേത്രത്തിലും അരയാള്‍ പൊക്കത്തില്‍ വെള്ളം കയറും. തുലാം മാസം കഴിഞ്ഞാല്‍ പുഴയില്‍ പ്രത്യക്ഷപ്പെടുന്ന മത്സ്യങ്ങള്‍ പിന്നീട് മഴക്കാലം തുടങ്ങുന്നതിനു മുന്‍പേ അപ്രത്യക്ഷമാകും.

പത്തുരൂപയ്ക്കു ഇവിടെ നിന്നും കിട്ടുന്ന നിവേദ്യം പുഴയിലേക്ക് തൂവുമ്പോള്‍ മത്‌സ്യകൂട്ടങ്ങള്‍ അതു കഴിക്കുന്നതിനായി പുഴയില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്നത് അത്ഭതുകരമായ കാഴ്ചകളിലൊന്നാണ്.വിശ്വാസത്തിന്‍റെ ഭാഗമായതിനാല്‍ ഈ പുഴയിലെ മത്സ്യത്തെ ആരും പിടിക്കാറില്ല. എല്ലാമതസഥരും ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന ഈ ആചാരവുമായി സഹകരിക്കാറുണ്ട്.

Related Articles

Latest Articles