Sunday, June 2, 2024
spot_img

“ഭരണം പിടിച്ചാൽ രണ്ട് മുഖ്യമന്ത്രി; മൂന്ന് ഉപമുഖ്യമന്ത്രിമാരിൽ ഒരാൾ മുസ്ലീം സമുദായത്തിൽ നിന്ന്”; യുപിയിൽ ഭരണം സ്വപ്നം കാണുന്ന ഒവൈസിയുടെ പാഴ്മോഹങ്ങൾ

ലക്‌നൗ: തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ. യുപിയിലും തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ യുപിയിൽ ഭരണം പിടിക്കാമെന്ന സ്വപ്നം കാണുന്ന ഒവൈസിയുടെ ചില പാഴ്മോഹങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭരണം പിടിക്കുകയാണെങ്കിൽ യുപിയിൽ രണ്ട് മുഖ്യമന്ത്രിമാരെ നിയോഗിക്കുമെന്ന വാഗ്ദാനവുമായി അസദുദ്ദീൻ ഒവൈസി (Asaduddin Owaisi). തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ മുന്നണി പ്രഖ്യാപനത്തിന് പിന്നാലെയാണ് അസദുദ്ദീൻ ഒവൈസിയുടെ വാഗ്ദാനം.

അതേസമയം മൂന്ന് ഉപമുഖ്യമന്ത്രിമാരെയും നിയോഗിക്കുമെന്നും ഒവൈസി പറഞ്ഞു. ഭാഗിധാരി പരിവർത്തൻ മോർച്ച എന്നാണ് ഒവൈസിയും അദ്ദേഹത്തിന്റെ പാർട്ടിയായ ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്ലീമിൻ (എഐഎംഐഎം) ഉം നേതൃത്വം നൽകുന്ന പുതിയ മുന്നണിയുടെ പേര്. യുപിയിലെ 403 സീറ്റുകളിലും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്നും ഒവൈസി പറഞ്ഞു. രണ്ട് മുഖ്യമന്ത്രിമാരിൽ ഒരാൾ പിന്നാക്ക സമുദായത്തിൽ നിന്നും ഒരാൾ ദളിത് വിഭാഗത്തിൽ നിന്നും ആയിരിക്കും. ഉപമുഖ്യമന്ത്രിമാരിൽ ഒരാൾ മുസ്ലീം സമുദായത്തിൽ നിന്നാകുമെന്നും ഒവൈസി മുന്നോട്ടുവെയ്‌ക്കുന്നു.

മുൻ യുപി മുഖ്യമന്ത്രി ബാബു സിംഗ് ഖുശ് വാഹയുടെ ജൻ അധികാർ പാർട്ടിയാണ് മുന്നണിയിലെ രണ്ടാമത്തെ പാർട്ടി. മുന്നണിയുടെ വാതിൽ ഏത് പാർട്ടിക്ക് മുൻപിലും തുറന്നിട്ടിരിക്കുകയാണെന്നും ആർക്കും അതിന്റെ ഭാഗമാകാമെന്നും ഒവൈസി പറഞ്ഞു. നേരത്തെ ഭാഗിധാരി സങ്കൽപ മോർച്ച എന്ന പേരിൽ ഒരു മുന്നണി രൂപീകരിച്ചിരുന്നെങ്കിലും ഇത് പച്ചപിടിച്ചില്ല. മുന്നണിയിലെ പ്രമുഖനായിരുന്ന ഓം പ്രകാശ് രാജ്ഭർ മുന്നണി വിട്ട് സമാജ് വാദി പാർട്ടിക്കൊപ്പം ചേർന്നതോടെയാണ് ഇത് പൊളിഞ്ഞത്. ബാബു സിംഗ് ഖുശ് വാഹയുടെ പാർട്ടിയും അതിൽ ഉണ്ടായിരുന്നു. എഐഎംഐഎം ഇക്കുറി 100 സീറ്റിൽ മത്സരിക്കുമെന്ന് ഒവൈസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഒവൈസിയുടേത് വെറും പാഴ്മോഹമാണെന്നാണ് പൊതുവിൽ ഉയരുന്ന അഭിപ്രായം.

Related Articles

Latest Articles