Saturday, May 4, 2024
spot_img

നിയമ- സാഹിത്യ രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾക്ക് ആദരം !ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയ്ക്ക് ഡി ലിറ്റ് ബിരുദം നൽകി എ.എസ്.ബി.എം സർവ്വകലാശാല

നിയമ- സാഹിത്യ രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഗോവ ഗവർണർ ശ്രീ പി.എസ് ശ്രീധരൻ പിള്ളയെ ഭുവനേശ്വറിലെ പ്രശസ്ത മാനേജ്മെന്റ് സർവ്വകലാശാലയായ എ.എസ്.ബി.എം യൂണിവേഴ്സിറ്റി ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചു. സർവ്വകലാശായുടെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ശ്രീധരൻ പിള്ളക്ക് ബിരുദം സമ്മാനിച്ചത്.

സാഹിത്യത്തിലും നിയമ രംഗത്തും ശ്രീധരൻ പിള്ള നൽകിയ സംഭാവനകളെ രാംനാഥ് കോവിന്ദ് പ്രശംസിച്ചു. വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികൾ മുന്നിലെത്തുന്നു എന്നത് അഭിമാനാർഹമാണെന്നും ദേശീയ വിദ്യാഭ്യാസം അതിന് ഏറെ സഹായകമായിട്ടുണ്ടെന്നും അതിൽ നേതൃത്വ പരമായ പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു. എ എസ്.ബി.എം യൂണിവേഴ്സിറ്റി പ്രസിഡണ്ട് പ്രൊ. ബിശ്വജിത് പട്നായിക്, വൈസ് ചാൻസലർ പ്രൊ. രഞ്ജൻ കുമാർ ബാൽ, പ്രോ. വി.സി ശ്രീ പാൽ ഗു നിര ഞ്ചന എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related Articles

Latest Articles